കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി ക്യാന്റീനില്‍ കൂട്ടയടി. ഭക്ഷണത്തിനു രുചി പോരെന്നു പറഞ്ഞാണ് പുറത്തുനിന്ന് എത്തിയവരും ജീവനക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആശുപത്രി ക്യാന്റീനില്‍ പുറത്തുനിന്നുള്ളവര്‍ക്ക് വരാനായി പ്രത്യേകം വാതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ വാതലിലൂടെ അകത്തുവന്ന സമീപവാസികളായ ആളുകളാണ് ബഹളമുണ്ടാക്കിയത്.

ഭക്ഷണത്തിന്റെ രുചി പോരെന്ന് പറഞ്ഞു തുടങ്ങിയ തര്‍ക്കം പിന്നീട് വന്‍ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരന്നു.സംഘര്‍ഷത്തേ തുടര്‍ന്ന് ക്യാന്റീനിലെ ചെറിയ അലമാരകള്‍ അടക്കമുള്ളവയക്ക് നാശം സംഭവിച്ചു. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഇവര്‍ക്കെതിരേ പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇവരെ മൊഴി രേഖപ്പെടുത്താനായി വിളിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ കേസ് എടുത്തതായി വിവരമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക