പാല: പാലാ ബിഷപ്പ്​ മാര്‍ ജോസഫ്​ കല്ലറങ്ങാട്ടിലിന്‍റെ പ്രസ്​താവന ഏതെങ്കിലുമൊരു സമുദായത്തിന്​ എതിരല്ലെന്ന്​ പാലാ രൂപത. സഹായ മെ​ത്രാന്‍ മാര്‍ ജേക്കബ്​ മുരിക്കനാണ്​​ ഇതു സംബന്ധിച്ച പ്രസ്​താവന പുറത്തിറക്കിയത്​. ബിഷപ്പ്​ നല്‍കിയത്​ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണെന്നും ജേക്കബ്​ മുരിക്കന്‍ പറഞ്ഞു.

ഇത്​ ഏതെങ്കിലുമൊരു സമുദായത്തിന്​ എതിരല്ല. എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതുസാഹചര്യമാണ്​. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണം. മതങ്ങളുടെ പേരും ചിഹ്​നവും ഉപയോഗിച്ച്‌​ ചെറിയവിഭാഗം തെറ്റ്​ ചെയ്യുന്നു. ഇവരുടെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണം. പരസ്​പരം തിരുത്തി ഒരുമയോടെ മുന്നോട്ടുപോകാമെന്നും സഹായമെത്രാന്‍ പ്രസ്​താവനയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്ന ​ഗുരുതര ആരോപണവുമായാണ്​ പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്​. നര്‍കോട്ടിക്, ലവ് ജിഹാദുകള്‍ക്ക് കത്തോലിക്ക പെണ്‍കുട്ടികളെ ഇരയാക്കുന്നുവെന്നും ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നുമാണ് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തില്‍ പറയുന്നത്.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കണ്ണടച്ച്‌ ഇരുട്ടാക്കുന്നതിന് തുല്യമാണ്​. ഇത്തരക്കാര്‍ക്ക് നിക്ഷിപ്ത താല്‍പര്യം ഉണ്ട്. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്ബില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്ബാടും ഉണ്ട്.

ഇതിനെതിരെ കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഈ ജിഹാദിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗങ്ങളാണ് ഉപയോഗിക്കുന്നത് എന്നിവയെല്ലാമാണ് ബിഷപ്പിന്‍റെ ആരോപണങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക