പത്തനംതിട്ട: പ്രതികളായ ഭഗവല്‍സിംഗും ഭാര്യ ലെെലയും ഇരയുടെ കരള്‍ ഭക്ഷിച്ചതായി വെളിപ്പെടുത്തല്‍. കൊലചെയ്യപ്പെട്ട സ്‌ത്രീകളുടെ ആന്തരികാവയവങ്ങള്‍ പാകംചെയ്‌തു കഴിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരോട് ഇരുവരും സമ്മതിച്ചു. പാകം ചെയ്യാനും മറ്റും ഉപയോഗിച്ച കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങളുടെ ഫോറന്‍സിക്‌ പരിശോധനയില്‍ മനുഷ്യ മാംസം പാകം ചെയ്തുവെന്ന് വ്യക്തമായതോടെയാണ് കൂടുതല്‍ ചോദ്യം ചെയ്യല്‍ നടന്നത്. ഇതിനിടയില്‍ ഇക്കാര്യം പ്രതികള്‍ സമ്മതിക്കുകയായിരുന്നു. പാകം ചെയ്യാനുപയോഗിച്ച പാത്രം നേരത്തെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം കൊലപ്പെടുത്തിയ റോസിലിയുടെ കരളാണു ഭക്ഷിച്ചതെന്നാണ് രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങും ലൈലയും മൊഴി നല്‍കിയത്.

മന്ത്രവാദിയായ ഷാഫി നരബലി പൂജയുടെ ഭാഗമായി കരളും മറ്റു ചില അവയവങ്ങളും പച്ചയ്‌ക്കു കഴിക്കണമെന്നാണ് ഉപദേശിച്ചതെന്നും ദമ്ബതികള്‍ പറഞ്ഞു. എന്നാല്‍ അതു ബുദ്ധിമുട്ടാണെന്ന്‌ അറിയിക്കുകയായിരുന്നു. ഇതോടെ അവയവങ്ങള്‍ പാചകം ചെയ്‌തു കഴിച്ചാലും മതിയെന്നു ഷാഫി പറയുകയായിരുന്നു. തുടര്‍ന്ന് മുറിച്ചെടുത്ത അവയവങ്ങള്‍ ഫ്രീസറില്‍ സൂക്ഷിച്ചുവച്ചശേഷം പിന്നീട് പാചകം ചെയ്തു കഴിക്കുകയായിരുന്നുവെന്നും ദമ്ബതികള്‍ വെളിപ്പെടുത്തി. അതേസമയം തങ്ങള്‍ പാകം ചെയ്ത രുചിച്ചുനോക്കുക മാത്രമാണു ചെയ്‌തതെന്നും അവര്‍ പറഞ്ഞു. ബാക്കി മാംസം ഷാഫിയാണ് കഴിച്ചതെന്നും അവര്‍ വെളിപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

68 വയസുകാരനായ ഭഗവല്‍ സിങ്ങിനു ശാരീരികശേഷി കൂട്ടാന്‍ ഒറ്റമൂലി എന്ന നിലയ്‌ക്കാണു ശരീരഭാഗങ്ങള്‍ കഴിക്കാന്‍ ആവശ്യപ്പെട്ടത്‌. തങ്ങള്‍ ഒരുമിച്ചിരുന്നാണു കഴിച്ചത്‌. ഏറെ താല്‍പര്യത്തോടെയാണു ഷാഫി കഴിച്ചതെന്നും ലൈല അനവമഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അതിനിടെ ഇരകളുടെ മാംസം പ്രസാദമാണെന്നും അത് മറ്റുള്ളവര്‍ക്കും കൂടി നല്‍കിയാല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളുവെന്നും ഷാഫി ദമ്ബതിമാരോട് പറഞ്ഞിരുന്നു. അയല്‍ക്കാര്‍ക്ക് മാംസം നല്‍കാന്‍ ഷാഫി പലതവണ നിര്‍ബന്ധിച്ചെങ്കിലും തങ്ങള്‍ തയ്യാറായില്ലെന്നും ദമ്ബതികള്‍ വ്യക്തമാക്കി.

മൃതദേഹത്തിന്റെ മറ്റു ഭാഗങ്ങള്‍ കുഴിച്ചിട്ട ശേഷമാണു മാറ്റിവച്ച മാംസം പൂജ ചെയ്‌തു ഭഗവല്‍ സിങ്ങിനും ലൈലയ്‌ക്കും ഷാഫി കൈമാറിയത്‌. അതേസമയം ദമ്ബതികളുടെ തുറന്നു പറച്ചില്‍ ഷാഫി നിഷേധിച്ചു. താന്‍ അങ്ങനെയൊന്നും ചെയ്തിട്ടില്ലെന്നാണ് ഷാഫി വ്യക്തമാക്കുന്നത്. കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു 90 ദിവസം തികയുന്നത് ഡിസംബര്‍ 12നാണ്. അതിനിടയില്‍ കുറ്റപത്രം സമര്‍പ്പിച്ചല്ലെങ്കില്‍ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കും. അതു തടയാനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്.

നേരത്തെ പദ്‌മയുടെ ആന്തരാവയവങ്ങള്‍ പ്ലാസ്‌റ്റിക്‌ കവറിലാക്കി മൃതദേഹത്തോടൊപ്പം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇവയില്‍ പല അവയവങ്ങളും സംഭവത്തില്‍ അവയവ മാഫിയയ്‌ക്കു പങ്കുണ്ടോ എന്നും സംശയം അന്വമഷണ സംഘം ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ അവയവങ്ങള്‍ പ്രതികള്‍ കഴിക്കുകയായിരുന്നു എന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക