കോൺഗ്രസിൽ മാറ്റത്തിനായി മാർഗ്ഗ രേഖ. ഡിസിസി പ്രസിഡന്റുമാരുടെ ശില്‍പ്പശാലയിലാണ് മാർഗരേഖ അവതരിപ്പിച്ചത്. ഇന്ന് തിരുവനന്തപുരത്ത് വച്ചാണ് ശില്പശാല നടക്കുന്നത്.

പ്രധാന നിർദ്ദേശങ്ങൾ ഇങ്ങനെയാണ്:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • തർക്കം തീർക്കാൻ ജില്ലാ തലങ്ങളിൽ സമിതി ഉണ്ടാക്കും.
  • പാർട്ടി കേഡര്‍മാര്‍ക്ക് പ്രതിമാസ ഇൻസെന്റീവ് നൽകും.
  • വ്യക്തിപരമായി ആരും ഫ്ലെക്സ് ബോർഡുകൾ വെക്കരുത്.
  • സ്റ്റേജിൽ നേതാക്കളെ കുത്തി നിറക്കരുത്
  • ഗ്രാമങ്ങളിലെ പൊതു പ്രശ്നങ്ങളിൽ പ്രാദേശിക നേതാക്കൾ സജീവമായി ഇടപെടണം.
  • വ്യക്തി വിരോധം കൊണ്ട് ആരെയും കമ്മിറ്റികളിൽ നിന്നും ഒഴിവാക്കരുത്.
  • ബൂത്തുതല നേതാക്കൾക്ക് വരെ ഇടയ്ക്കിടെ പരിശീലനം നൽകും.
  • നേതാക്കളെ പാർട്ടി പരിപാടിക്ക് വിളിക്കുമ്പോൾ ഡിസിസി അനുവാദം നിർബന്ധം.
  • ഡിസിസി ഓഫീസുകളിൽ സന്ദർശക രജിസ്റ്റർ നിർബന്ധം.
  • ബൂത്ത്‌ കമ്മിറ്റികളുടെ പ്രവർത്തനം ആറു മാസം കൂടുമ്പോൾ വിലയിരുത്തുമെന്നും മാര്‍ഗ്ഗരേഖയില്‍ പറയുന്നു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക