ഇടുക്കി: കൊവിഡ് വാക്സീന്‍ കുത്തിവയ്ക്കാത്ത ആദിവാസികള്‍ക്ക് വാക്സീനെടുത്തെന്ന് മൊബൈലില്‍ സന്ദേശവും സാക്ഷ്യപത്രവും. ഇടുക്കി കണ്ണംപടിയിലെ വാക്സീന്‍ ക്യാമ്ബില്‍ പേര് രജിസ്റ്റര്‍ ചെയ്ത ആദിവാസി മൂപ്പന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വാക്സീനെടുക്കാതെ തന്നെ സര്‍ട്ടിഫിക്കറ്റ് കിട്ടിയത്. സാങ്കേതിക പ്രശ്നമാണ് കാരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.

ആറ് കുടികളിലുള്ളവര്‍ക്കായി കഴിഞ്ഞ ദിവസമാണ് കണ്ണംപടി സര്‍ക്കാര്‍ സ്ക്കൂളില്‍ വാക്സിനേഷന്‍ ക്യാമ്ബ് നടത്തിയത്. രാവിലെ മുതല്‍ ആദിവാസികള്‍ ക്യൂ നിന്നു. 650 പേര്‍ക്ക് ടോക്കണ്‍ നല്‍കി. 457 പേര്‍ക്ക് വാക്സീന്‍ നല്‍കി. പക്ഷേ കണ്ണംപടി, കിഴുകാനം, വാക്കത്തി കുടികളിലെ ഊരുമൂപ്പന്മാര്‍ ഉള്‍പ്പടെ ടോക്കണ്‍ ലഭിച്ചവര്‍ പലരും നിരാശരായി മടങ്ങി. എന്നാല്‍ വൈകിട്ട് ആറുമണി മുതല്‍ വാക്സിനേഷന്‍ വിജയിച്ചു എന്ന സന്ദേശം ഇവരുടെ മൊബൈലില്‍ എത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക