നിലവാരോ മീറ്ററുമായി വരുന്നവരോട് എന്ന് തുടങ്ങുന്ന രമ്യ ഹരിദാസിന്‍റെ പോസ്റ്റിന് മറുപടിയുമായി നിലമ്ബൂര്‍ എം.എല്‍.എ പി.വി അന്‍വര്‍.

ആ മീറ്റര്‍ ഒരെണ്ണം തനിക്ക് തരണമെന്നും പ്രതിപക്ഷ നേതാവിനും കുറച്ച്‌ പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ രമ്യ ഹരിദാസും ചില കോണ്‍ഗ്രസ് നേതാക്കളും ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചുവെന്ന ആരോപണം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തെ ചൂണ്ടിക്കാട്ടിയാണ് പിവി അന്‍വര്‍ ആലത്തൂര്‍ എം.പിയെ ട്രോളിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, പി വി അന്‍വര്‍ എംഎല്‍എ പ്രതിയായ ക്രഷര്‍ തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് മഞ്ചേരി സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കര്‍ണാടകയിലെ കോവിഡ് നിയന്ത്രണങ്ങള്‍ അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും വിശദമായ അന്വേഷണത്തിന് ശേഷം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

പിവി അന്‍വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

“സൈബര്‍ ഇടത്തിലെ ഫെയ്ക്ക് ഐഡി കളും നാലാംകിട പോരാളികളും വീരപരിവേഷം ചാര്‍ത്താറുള്ള ഇത്തരം പദപ്രയോഗങ്ങളുടെ നിലവാരത്തിലേക്ക് ഒന്നും ഉയരാന്‍ ജീവിതകാലത്ത് എന്നെക്കൊണ്ട് കഴിയില്ല..

സോറി ഗുയ്സ്..”

കോവിഡ്‌ മാനദണ്ഡമൊക്കെ കാറ്റില്‍ പറത്തി ഞാനും കൂട്ടാളികളും കൂടി വല്ല ഹോട്ടലിലും കയറി ബിരിയാണി കഴിക്കുന്നത്‌ ആരെങ്കിലും ചോദ്യം ചെയ്താല്‍..

“എന്നെ കൈയ്യേറ്റം ചെയ്തേ..ഞാന്‍ പരാതി കൊടുക്കുമേ”

എന്നൊക്കെ എള്ളോളമുള്ള പൊളിവചനങ്ങള്‍ കൈതോല താളത്തില്‍ വിളിച്ച്‌ കൂവി”അവനെ അകത്താക്കുന്ന പരിപാടി”വല്ലതും ആയിരുന്നെങ്കില്‍ ഞാനൊരു കൈ നോക്കിയേനേ ഗുയ്സ്‌..

ആ മീറ്ററൊരെണ്ണം എനിക്കും തരണേ..പ്രതിപക്ഷ നേതാവിനും കുറച്ച്‌ പത്രക്കാര്‍ക്കും ഓരോന്ന് കൊടുക്കാനാണേ..

രമ്യ ഹരിദാസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

നിലവാരോ മീറ്ററുമായി വരുന്നവരോട്..

കൊടിയുടെ നിറം നോക്കി വാക്കുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ക്കിടുന്ന നിങ്ങള്‍ തല്‍ക്കാലം ആ മീറ്റര്‍ നിങ്ങള്‍ക്ക് നേരെ തന്നെ തിരിച്ചു വെച്ചാല്‍ മതി.എനിക്ക് ഉത്തരവാദിത്തവും കടപ്പാടും പൊതുജനങ്ങളോടാണ്..

പരനാറി

നികൃഷ്ടജീവി

പിതൃശൂന്യര്‍

മാധ്യമ പ്രവര്‍ത്തകന്റെ തന്ത..

മറ്റേ പണി…

സൈബര്‍ ഇടത്തിലെ ഫെയ്ക്ക് ഐഡി കളും നാലാംകിട പോരാളികളും വീരപരിവേഷം ചാര്‍ത്താറുള്ള ഇത്തരം പദപ്രയോഗങ്ങളുടെ നിലവാരത്തിലേക്ക് ഒന്നും ഉയരാന്‍ ജീവിതകാലത്ത് എന്നെക്കൊണ്ട് കഴിയില്ല..

സോറി ഗുയ്സ്..

*കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തെറ്റായ പല തീരുമാനങ്ങളും തന്നെയാണ് കോവിഡ് കേസുകള്‍ കേരളത്തില്‍ ഇന്നും കൂടാന്‍ കാരണം.സാമ്ബത്തികമായി കേരളജനത ബുദ്ധിമുട്ടിലാകാന്‍ കാരണം.

* അന്ന് ക്വാറന്റൈന്‍ സെന്ററായി സ്കൂളുകള്‍ പാടില്ല(ഇന്ന് 99% quarantine കേന്ദ്രങ്ങളും സ്കൂളുകള്‍.)

* അനിയന്ത്രിതവും അശാസ്ത്രീയവുമായ അടച്ചിടല്‍ കാരണമാണ് ഇപ്പോഴും കേരളത്തില്‍ കൊവിഡ് കുറയാത്തത് എന്ന് വിദഗ്ധാഭിപ്രായം.

* കഴിഞ്ഞ തവണത്തെ പാര്‍ലമെന്‍റ് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തിലെ കണക്ക് പ്രകാരം രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ 44% വും കേരളത്തില്‍.

* അശാസ്ത്രീയമായ അടച്ചിടല്‍ കാരണം സാമ്ബത്തിക പ്രതിസന്ധിയിലായത് നിരവധി സാധാരണക്കാര്‍.

* കഴിഞ്ഞദിവസം ഇന്ത്യയില്‍ ആകെ കേസുകള്‍ 46000 ത്തോളം അതില്‍ 30000 വും കേരളത്തില്‍.

* കാലങ്ങളായി വിവിധ സര്‍ക്കാറുകള്‍ സജ്ജമാക്കിയ ആരോഗ്യ സംവിധാനവും ആത്മാര്‍ത്ഥതയുള്ള ആരോഗ്യപ്രവര്‍ത്തകരും ആണ് ഈ നാടിനെ സംരക്ഷിക്കുന്നത്.അവര്‍ക്ക് കൃത്യമായ ആനുകൂല്യങ്ങളും അവരുടെ അവകാശങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എന്ത് ചെയ്തു?

*കോവിഡ് മുന്നണി പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ പോലും ശ്രദ്ധയില്‍ പെട്ടിട്ടില്ല എന്ന് കേരളത്തിലെ ആരോഗ്യ മന്ത്രിയാണ് പറഞ്ഞത്.(പിന്നീട് തിരുത്തിയെങ്കിലും )

* കോവിഡ് കേസുകള്‍ നന്നായി കൈകാര്യം ചെയ്തിരുന്നു എങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ കോവിഡ് രൂക്ഷമായിട്ടു പോലും എന്തിന് ഡെപ്യൂട്ടേഷന്‍ അവസാനിച്ചപ്പോള്‍ തിരിച്ചയച്ചു?(റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥരെപ്പോലും ഉയര്‍ന്ന തസ്ഥികയില്‍ നിയമിച്ച സര്‍ക്കാറാണിത്)

*IMA,KGMO,ICMR എന്നീ വിദഗ്ദ്ധ സംഘങ്ങളുടെ പല നിര്‍ദ്ദേശങ്ങളും കേരളത്തില്‍ നടപ്പാകാതെ പോയത് എങ്ങനെ?

* തെരഞ്ഞെടുപ്പിനു മുമ്ബ് മറച്ച്‌ വെച്ച കോവിഡ് മരണ കണക്കുകള്‍ എത്രയായിരുന്നു.പിന്നീടെങ്ങനെ മാനദണ്ഡങ്ങള്‍ മാറി ?

* കേരളത്തിനു പുറമേ കോവിഡ് ബാധിച്ച സംസ്ഥാനങ്ങള്‍ എല്ലാം അടച്ചിടല്‍ ഒഴിവാക്കിയിട്ടും എങ്ങനെ കോവിഡ് കേസുകള്‍ കുറഞ്ഞു?

*കേരളത്തിലേക്കാള്‍ വിസ്തൃതിയും ജനസംഖ്യയും ഉള്ള തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങള്‍ എങ്ങനെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,തീയറ്ററുകള്‍ എന്നിവ തുറന്നു.

നല്ല കാര്യങ്ങളെ പിന്തുണക്കുന്നതോടൊപ്പം തെറ്റായ കാര്യങ്ങളെ വിമര്‍ശിക്കുക തന്നെ ചെയ്യും.കാരണം എനിക്ക് ഉത്തരവാദിത്തം ഇവിടെയുള്ള മനുഷ്യരോടാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക