തിരുവനന്തപുരം: താടിയില്ലാത്ത മോദിയായിരുന്നു ഇന്ദിരാ​ഗാന്ധിയെന്ന എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ പരിഹാസത്തിന് മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീര്‍ എന്ന് തിരിച്ചു പറയാത്തത് കോണ്‍ഗ്രസ് സംസ്കാരം കൊണ്ട് മാത്രമാണ്. നരേന്ദ്ര മോദിയെ വിമര്‍ശിക്കുമ്ബോഴും ഇന്ദിര ഗാന്ധിയെ കൂട്ടി പറയണ്ടി വരുന്നത് അന്ധമായ കോണ്‍ഗ്രസ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലര്‍ന്ന വിധേയത്വം കൊണ്ടാണ്. മോദിയെ വിമര്‍ശിക്കുവാനൊക്കെ ഇങ്ങനെ പേടിക്കാതെ ഷംസീറെയെന്നും രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

2031ലെ നിയമസഭ തിരഞ്ഞെടുപ്പോടുകൂടി കേരളത്തില്‍ മുസ്​ലിം ലീഗിന്റെ അക്കൗണ്ട്​ സി.പി.എം പൂട്ടിക്കുമെന്ന​ ഷംസീറിന്റെ വെല്ലുവിളിക്കും രാഹുല്‍ മറുപടി നല്‍കി. പിന്നെ 2031ല്‍ ലീഗ് അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കള്‍, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച്‌ ജയിച്ചു കാണിക്കുമോ? പാര്‍ട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കുവാന്‍ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷത്തെ നോക്കി കൂവിക്കൊണ്ടിരിക്കുവാന്‍ പാര്‍ട്ടി ക്വട്ടേഷനേല്പ്പിച്ചിരിക്കുന്ന താങ്കള്‍ മാസ്ക് താഴ്ത്താതെ കൂവാന്‍ ശ്രദ്ധിക്കണം, കാരണം എം. ബി. രാജേഷ് വീണ്ടും താങ്കളെ ‘മേശപ്പുറത്ത് വെക്കുമെന്നും രാഹുല്‍ പരിഹസിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയ ഷംസീര്‍,
മീശയും താടിയുമില്ലാത്ത കോടിയേരിയാണ് ഷംസീര്‍ എന്ന് തിരിച്ചു പറയാത്തത് കോണ്‍ഗ്രസ്സ് സംസ്കാരം കൊണ്ട് മാത്രമാണ്. നരേന്ദ്ര മോദിയെ വിമര്‍ശിക്കുമ്ബോഴും ഇന്ദിര ഗാന്ധിയെ കൂട്ടി പറയണ്ടി വരുന്നത് അന്ധമായ കോണ്‍ഗ്രസ്സ് വിരോധം കൊണ്ട് മാത്രമല്ല, സംഘപരിവാറിനോടുള്ള ഭയം കലര്‍ന്ന വിധേയത്വം കൊണ്ടാണ്. മോദിയെ വിമര്‍ശിക്കുവാനൊക്കെ ഇങ്ങനെ പേടിക്കാതെ ഷംസീറെ! തോക്കിന്‍ കുഴലില്‍ ഊഞ്ഞാലാടി എന്നൊക്കെ പ്രാസത്തില്‍ മുദ്രാവാക്യമൊക്കെ വിളിച്ച്‌ നടന്നിട്ട്, മോദി എന്ന് പറയാന്‍ തന്നെയുള്ള ഭയം കാണുമ്ബോള്‍ സഹതാപം തോന്നുന്നു.

പിന്നെ 2031 ല്‍ ലീഗ് അക്കൗണ്ട് പൂട്ടിക്കുമെന്ന് പറയുന്ന താങ്കള്‍, തലശ്ശേരിയൊക്കെ വിട്ട് ഒന്ന് മത്സരിച്ച്‌ ജയിച്ചു കാണിക്കുമോ? പാര്‍ട്ടി കോട്ടകളും, ഗ്രാമങ്ങളുമുള്ള വടകര പോലും ജയിക്കുവാന്‍ പറ്റാത്ത താങ്കളാണോ ലീഗ് അക്കൗണ്ട് പൂട്ടിക്കുന്നത്. നിയമസഭയില്‍ പ്രതിപക്ഷത്തെ നോക്കി കൂവിക്കൊണ്ടിരിക്കുവാന്‍ പാര്‍ട്ടി ക്വട്ടേഷനേല്പ്പിച്ചിരിക്കുന്ന താങ്കള്‍ മാസ്ക് താഴ്ത്താതെ കൂവാന്‍ ശ്രദ്ധിക്കണം, കാരണം എം. ബി രാജേഷ് വീണ്ടും താങ്കളെ ‘മേശപ്പുറത്ത് വെക്കും’….
ലാല്‍സലാം..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക