ഉദ്ഘാടനത്തിനിടെ സദസ്സില്‍ നിന്ന് അദ്ധ്യാപകര്‍ സംസാരിച്ചതിനു പിണങ്ങി സ്പീക്കര്‍ എ എൻ ഷംസീര്‍. തന്റെ പരിഭവം മറച്ചുവെക്കാതെ ഇറങ്ങിപോയി സ്പീക്കര്‍. കോഴിക്കോട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.

ഉദ്ഘാട്‌ന പ്രസംഗത്തിനിടെയില്‍ അദ്ധ്യാപകര്‍ സംസാരിച്ചതോടെ പ്രകോപിതനായ എ.എൻ. ഷംസീര്‍ പ്രസംഗം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു. കുട്ടികള്‍ പ്രസംഗം കേള്‍ക്കുന്നുണ്ട്, എന്നാല്‍ അദ്ധ്യാപകരാണ് ഇരുന്ന് സംസാരിക്കുന്നത്. ഇതുകൊണ്ട് താൻ പ്രസംഗം അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞ് ഇറങ്ങിപോകുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്പീക്കറുടെ വാക്കുകള്‍: ‘ഞാൻ ദീര്‍ഘിപ്പിക്കുന്നില്ല, കാരണം ആളുകള്‍ സ്പീക്കര്‍ പ്രസംഗിക്കുമ്ബോള്‍ അവിടെ കിസ പറഞ്ഞിരിക്കുകയാണ്. ഇത് പിന്നെ ഞാൻ ആരോട് പ്രസംഗിക്കാനാ?അതുകൊണ്ട് ചെയ്യാൻ പറ്റുന്ന കാര്യം പ്രസംഗം ചുരുക്കുക എന്നതാണ്. മറ്റ് കാര്യങ്ങളിലേക്ക് ഒന്നും കടന്നുപോകാതെ, ശരിക്കും ഇപ്പോള്‍ കുട്ടികള്‍ ശ്രദ്ധിക്കുന്നുണ്ട്, അദ്ധ്യാപകരാ ശ്രദ്ധിക്കാത്തെ. അതിനേക്കാള്‍ നല്ലത് പ്രസംഗം നിര്‍ത്തുന്നതാണല്ലോ’.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക