തിരുവനന്തപുരം: മാമ്മന്‍ മാപ്പിളയുടെ കൊച്ചുമക്കള്‍ രണ്ടുപേര്‍ വിവാഹം കഴിച്ചിരിക്കുന്നത് മുസ്ലിം സ്ത്രീകളെയാണെന്നും അവര്‍ ഇസ്ലാം മതം സ്വീകരിച്ചെന്നും ഒരു അജ്ഞാതശബ്ദസന്ദേശം വാട്സാപ്പുകളില്‍ പ്രചരിക്കുന്നു. മനോരമയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ പട്ടിക എന്ന പേരില്‍ ഒരു ഡോക്യുമെന്റോട് കൂടിയാണ് സന്ദേശം പ്രചരിക്കുന്നത്. അതിലെ സലിം ജോസഫ് തോമസ്, സമീര്‍ തര്യന്‍ മാപ്പിള എന്നീ ഡയറക്ടര്‍മാരാണ് ഇസ്ലാം മതം സ്വീകരിച്ചതായി ആരോപിക്കുന്നത്.

സലീം അമേരിക്കയില്‍ പഠിക്കാന്‍ പോയപ്പോള്‍ പ്ലാന്‍ ചെയ്ത് അദ്ദേഹത്തേയും സഹോദരനേയും കെണിയില്‍ പെടുത്തുകയായിരുന്നു എന്നാണ് ശബ്ദസന്ദേശത്തില്‍ പറയുന്നത്. മനോരമയുടെയും എംആര്‍എഫിന്റെയും സകല ആസ്തികളും മുസ്ലീങ്ങളുടെ കൈകളില്‍ ചെന്നുപെടാന്‍ പോകുകയാണെന്നും രണ്ട് ദിവസമായി വ്യാപകമായി പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group |Telegram Group

എന്നാല്‍ ഡോക്യുമെന്റില്‍ പറയുന്ന ഡയറക്ടര്‍ ബോര്‍ഡ് എംആര്‍എഫിന്റെതാണ്. മനോരമ ദിനപത്രത്തിന്റെ മുന്‍ ചീഫ് എഡിറ്റര്‍ കെസി മാമ്മന്‍ മാപ്പിളയുടെ മകനും കെഎം മാത്യുവിന്റെ സഹോദരനുമായ കെഎം മാമ്മന്‍ മാപ്പിളയാണ് എംആര്‍എഫിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മക്കളാണ് സലിം ജോസഫ് തോമസും സമീര്‍ തര്യന്‍ മാപ്പിളയും. ഇവര്‍ ഇസ്ലാം മതം സ്വീകരിക്കുകയോ വിവാഹശേഷം പേര് മറ്റുകയോ ചെയ്തതിന് ഒരു രേഖയുമില്ല.

നോരമയുടെ ഒരു ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന്റെ മകന്‍ ഒരു പാക്കിസ്ഥാന്‍ ചാരപ്രവര്‍ത്തകയെ വിവാഹം കഴിച്ചെന്ന സന്ദേശങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പഴയൊരു വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടോടുകൂടിയാണ് സന്ദേശം പ്രചരിക്കുന്നത്. മനോരമ കുടുംബാംഗമായ ഡയറക്ടര്‍ ബോര്‍ഡ് അംഗം തോമസ് ജേക്കബ്ബിന്റെ മകന്‍ അനൂപ് പാക്കിസ്ഥാനി ഇന്റലിജന്‍സ് ഓഫീസറുടെ ചാരപ്രവര്‍ത്തകയായ വനിത വിവാഹം ചെയ്തു എന്നാണ് വാര്‍ത്ത. എന്നാല്‍ തോമസ് ജേക്കബ്ബ് കണ്ടത്തില്‍ കുടുംബാംഗമോ മനോരമയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമോ അല്ല എന്നതാണ് വസ്തുത. മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്ടറായിരുന്ന അദ്ദേഹം അവിടത്തെ ഒരു ജീവനക്കാരന്‍ മാത്രമാണ്. മലയാളത്തിലെ വളരെ പ്രശസ്തനും അസാമാന്യ പ്രതിഭാശാലിയുമായ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം.

തോമസ് ജേക്കബ്ബിന്റെ മകന്‍ ഫ്രാന്‍സില്‍ പഠിച്ചുകൊണ്ടിരിക്കെ ഒരു പാക്കിസ്ഥാനി പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും അവര്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടി ഒരു പാക്കിസ്ഥാനി ചാരയോ അവരുടെ അച്ഛന്‍ അവിടത്തെ ഇന്റലിജന്‍സ് ഓഫീസറോ ആയിരുന്നില്ല. ഒരു ആര്‍ക്കിടെക്ടിന്റെ മകളാണ് അനൂപ് വിവാഹം കഴിച്ച മരിയ. എന്നാല്‍ അന്ന് പ്രതിരോധമന്ത്രിയായിരുന്ന എകെ ആന്റണി ആ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി പാക്കിസ്ഥാനി പൗരയായിരുന്നതിനാലും നിരവധി പാക്കിസ്ഥാന്‍കാര്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനാലും ഇന്റലിജന്‍സ് വിഭാഗം വിലക്കി.

അതിനപ്പുറം പ്രചരിക്കുന്ന കഥകളൊക്കെ വെറും കെട്ടുകഥകള്‍ മാത്രമാണ്. മനോരമയോടുള്ള വിദ്വേഷം മൂലവും അവരുടെ ചില നിലപാടുകളോടുള്ള എതിര്‍പ്പുകള്‍ കൊണ്ടും ഇത്തരത്തില്‍ സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്ന ചില കേന്ദ്രങ്ങളാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് പിന്നില്‍.

മലയാള മനോരമക്കെതിരെ പ്രചരിക്കുന്ന വിദ്വേഷ സന്ദേശങ്ങൾ ഇങ്ങനെ:

ചതിയിലൂടെ സ്ഥാപിച്ച, മനോരമ കമ്പനി, ചതിയിലൂടെ ക്രൈസ്തവ വിരുദ്ധരുടെ കൈകളിൽ എത്തിയത് എങ്ങനെ ? മനോരമ പത്രത്തിൽ കാർട്ടുണിസ്റ്റ് ജോലിയ്ക്കും, പിന്നീട് അതിന്റെ തലപ്പത്ത് എത്തിയ തോമസ് ജേക്കബും ഇതേ ചതിയുടെ പാരമ്പര്യം നിലനിർത്തി ! ഇദ്ദേഹത്തിന്റെ മക്കൾ ട്രാപ്പിൽ പെട്ട് മുസ്ലിം മതത്തിൽ ചേർന്നവരും മനോരമ ഡയറക്ടർ മാറിയതും ക്രൈസ്തവ വിരുദ്ധതയ്ക്ക് ആക്കം കൂട്ടി !

എങ്ങനെയാണ് മനോരമ ഡയറക്ടർ ബോർഡിൽ ജിഹാദികൾ കടന്ന് കൂടിയത് ? മനോരമ പത്രത്തിന്റെ എഡിറ്റോറിയൽ ഡയറക്ടർ ആയ തോമസ് ജേക്കബിന്റെ മക്കൾ വിദേശത്ത് പഠനത്തിന് പോയപ്പോൾ ട്രാപ്പിലാക്കി ! പാക്കിസ്ഥാൻ ISI ഓഫീസറുടെ മകളെ മൂത്ത മകൻ വിവാഹം കഴിച്ചത് ക്രൈസ്തവ വിശ്വാസത്തിൽ അവരെ ചേർത്താണ് പിന്നീട് അയാളെ ട്രാപ്പിലാക്കി മുസ്ലിമാക്കി മാറ്റി തുടർന്ന് ഇയാളുടെ അനുജനെയും ഇത് പോലെ വിവാഹം നടത്തി മുസ്ലിം മതത്തിൽ ചേർത്തു ഇവർ രണ്ട് പേരും മനോരമ ഡയറക്ടർ മാരാണ് .

ഇവർ മുസ്ലിമായി മാറിയതോടെ എഡിറ്റോറിയൽ ഡയറക്ടരുടെ മുസ്ലിങ്ങൾ ആയി മാറിയ ഡയറക്ടർമായി മാറിയ മനോരമയിലെ നിയന്ത്രണങ്ങൾ ക്രൈസ്തവ വിരുദ്ധതയിലേയ്ക്ക് മാറുകയും, ഇസ്ലാമിക പ്രീണനം അ പത്രത്തിന്റെ നയമായി മാറുകയും ചെയ്തു ! മനോരമ പത്രം MRF ടയർ കമ്പനി, മനോരമ ന്യൂസ്‌ എന്നിവയുടെ കൂടുതൽ ഓഹരികൾ ഈ കുടുംബത്തിന്റെ കൈവശം ആയതോടെ അ പത്രവും, ചാനലും, എക്കാലത്തെയും റബർ കർഷകരുടെ ശത്രുവായ MRF ടയർ കമ്പനിയും ഒന്നായി ഇനി ക്രൈസ്തവ വിരുദ്ധ ആധിപത്യത്തിലേയ്ക്ക് മാറാൻ അധികം നാളുകൾ വേണ്ട !

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക