തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരുടെ കയ്യേറ്റം. അഭിഭാഷകര്‍ മാദ്ധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു. മാദ്ധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച്‌ മരിച്ച കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റേയും വഫ ഫിറോസിന്റേയും ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സിറാജ് ഫോട്ടോഗ്രാഫര്‍ ശിവജിക്കാണ് മര്‍ദനമേറ്റത്. പ്രതികള്‍ കോടതിയില്‍നിന്ന് തിരിച്ചിറങ്ങുന്ന സമയം ശിവജി ചിത്രം പകര്‍ത്തി. ശ്രീറാം കാറില്‍ കയറി പോയി. വഫയുടെ ചിത്രം എടുക്കുന്ന സമയത്ത് അഭിഭാഷകരും കൂടെയുള്ളവരും ചേര്‍ന്നു ശിവജിയെ കയ്യേറ്റം ചെയ്യുകയായിരുന്നു. ക്യാമറയും അക്രഡിറ്റേഷന്‍ കാര്‍ഡും പിടിച്ചു വാങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോട്ടോ നിര്‍ബന്ധിച്ച്‌ നീക്കം ചെയ്യിച്ചു:

ഫോണ്‍ പിടിച്ചു പറിക്കാന്‍ ശ്രമിച്ചെങ്കിലും ആ സമയത്ത് അവിടെയെത്തിയ പോലീസുകാരുടെ കയ്യിലേക്കു ശിവജി ഫോണ്‍ കൈമാറി. സ്ഥലത്തേക്ക് എത്തിയ പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ നേതാവ് സുരേഷ് വെള്ളിമംഗലത്തെ അഭിഭാഷകര്‍ പിടിച്ചു തള്ളി. മോശമായ വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്തു. ഇതിന് മുന്‍പും വഞ്ചിയൂര്‍ കോടതിയില്‍ മാദ്ധ്യമ പ്രവര്‍ത്തകരെ അഭിഭാഷര്‍ കയ്യേറ്റ ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക