കൊ​ച്ചി: കു​ഴ​ല്‍​പ്പ​ണ ഇ​ട​പാ​ടി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​സു​രേ​ന്ദ്ര​നെ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ പേ​രി​ല്‍ ബി​ജെ​പി​യി​ല്‍​നി​ന്നും നേ​താ​ക്ക​ളെ പു​റ​ത്താ​ക്കി​യ​തി​ല്‍ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ പ്ര​തി​ഷേ​ധം. യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം ആ​ര്‍. അ​ര​വി​ന്ദ​നെ​യും ആ​റ് മ​ണ്ഡ​ലം നേ​താ​ക്ക​ളെ​യു​മാ​ണ് ബി​ജെ​പി​യി​ല്‍​നി​ന്നും പു​റ​ത്താ​ക്കി​യ​ത്. ഇ​തി​നെ​തി​രേ​യാ​ണ് ഒ​രു​വി​ഭാ​ഗം പ്ര​വ​ര്‍​ത്ത​ക​ര്‍ ജി​ല്ലാ നേ​താ​ക്ക​ള്‍​ക്കെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ലം ക​ത്തി​ക്ക​ലു​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.എ​റ​ണാ​കു​ളം ജി​ല്ലാ മു​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​ന്‍. ഗം​ഗാ​ധ​ര​ന്‍, കോ​ത​മം​ഗ​ലം മ​ണ്ഡ​ലം മു​ന്‍ പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ബു, മു​ന്‍ നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ര്‍ സ​ന്തോ​ഷ് പ​ത്മ​നാ​ഭ​ന്‍, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് കാ​നാ​ട്ട്, ജ​യ​ശ​ങ്ക​ര്‍, അ​നി​ല്‍ മ​ഞ്ച​പ്പി​ള്ളി എ​ന്നി​വ​രാ​ണ് പു​റ​ത്താ​ക്ക​പ്പെ​ട്ട​വ​ര്‍. കെ.​സു​രേ​ന്ദ്ര​ന്‍ ചാ​ക്കു​മാ​യി പോ​കു​ന്ന ചി​ത്ര​മ​ട​ങ്ങി​യ ഫേ​സ്ബു​ക്ക് പോ​സ്റ്റ് പ​ങ്കു​വ​ച്ച​തി​നാ​ണ് അ​ര​വി​ന്ദ​നെ പു​റ​ത്താ​ക്കാ​ന്‍ കാ​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് സു​താ​ര്യ​മാ​യി കൈ​മാ​റ​ണ​മാ​യി​രു​ന്നു​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന​ങ്ങ​ളി​ല്‍ അ​ര​വി​ന്ദ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.​ ഗം​ഗാ​ധ​ര​നും ബാ​ബു​വും കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടു​ക​ച്ച​വ​ട​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ വി​ക​സ​ന സ​മി​തി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക