സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതിയായ അർജുൻ ആയങ്കിക്ക് പിന്നി. കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് കസ്റ്റംസ്. കോടതിയിൽ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ് കസ്റ്റംസ് വിശദാംശങ്ങൾ അറിയിച്ചത്.

ഇതിന് പുറമെ ജയിലിലുള്ള രണ്ട് കൊലക്കേസ് പ്രതികളുടെ പേര് പറഞ്ഞ് അർജുൻ ആയങ്കി നിരന്തരമായി ആളുകളെ ഭീഷണിപ്പെടുത്തിയെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.അർജുൻ ആയങ്കിക്ക് നിലവിൽ ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും കസ്റ്റംസ് കൂട്ടിച്ചേർത്തു.

കരിപ്പൂരിൽ സ്വർണക്കടത്തിന് ആയങ്കിയുടെ കാറാണ് ഉപയോഗിച്ചതെന്നും കസ്റ്റംസ് കോടതിയിൽ വ്യക്തമാക്കി. അതേസമയം അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി വിധി പറയാൻ മാറ്റി.

നേരത്തെ സാമ്പത്തിക കുറ്റകൃത്യം കൈകാര്യം ചെയ്യുന്ന കൊച്ചിയിലെ പ്രത്യേക കോടതിയും അർജുന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അർജുന്റെ ഭാര്യ അമലയടേയും പ്രതി ഉപയോഗിച്ചിരുന്ന കാറിന്റെ ഉടമയായ സജേഷിന്റെ മൊഴിയും അന്ന് കസ്റ്റംസ് കോടതി മുൻപാകെ സമർപ്പിച്ചിരുന്നു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക