തിരൂര്‍: കൊവിഡ് പ്രതിസന്ധിമൂലം വരുമാനമില്ലാതായ ഒരുപാടാളുകള്‍ ഉണ്ട്. ഇതിനിടയില്‍ സാധാരണക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടാവുകയാണ് പൊലീസുകാരുടെ പിഴ ഈടാക്കല്‍. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പറഞ്ഞുകൊണ്ട് പൊലീസുകാര്‍ തോന്നുംപോലെ പിഴയിടുകയാണെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു.

കഴിഞ്ഞ ദിവസം കടയുടെ മുന്നില്‍ ആറ് പേര്‍ നിന്നതിന് കടയുടമയ്ക്ക് രണ്ടായിരം രൂപ പിഴയിട്ട പൊലീസ് നടപടി വാര്‍ത്തയായിരുന്നു. തിരൂര്‍ പത്തനാപുരത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്‌ പിഴയിടാന്‍ നോക്കിയ പൊലീസുകാര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.നാട്ടുകാര്‍ പൊലീസിനെ വളയുകയും, ഒടുവില്‍ ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് തടി തപ്പുകയുമാണ്. പൊലീസിന്റെ സ്ഥിരം പരിപാടിയാണിതെന്നും, പൈസയുണ്ടാക്കാന്‍ വേണ്ടി മാത്രം നടക്കുകയാണോ, ഒരു മര്യാദ വേണ്ടേ എന്നൊക്കെ ആളുകള്‍ ചോദിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക