CinemaInternationalKeralaNews

മഹാത്മാഗാന്ധി സർവ്വകലാശാല പശ്ചാത്തലമാക്കിയ ‘ഒഥല്ലോ ഇൻസ്പെയേർഡ്’ മലയാള ചലച്ചിത്രം; ‘ഋ’ ബ്രിട്ടനിലെ ക്യൂൻസ് സർവകലാശാലയിൽ പ്രദർശിപ്പിക്കുന്നു; സ്കൂൾ ഓഫ് ലെറ്റേഴ്സ് ചലച്ചിത്ര സംരംഭത്തിന് അന്താരാഷ്ട്ര അംഗീകാരം

ഷേക്സ്പീയറുടെ ഒഥല്ലോയെ ആധാരമാക്കി രൂപികരിച്ച ‘ ഋ ‘ എന്ന സിനിമ ബ്രിട്ടനിലെ ബെൽഫാസ്റ്റിലുള്ള പ്രസിദ്ധമായ ക്യൂൻസ് യൂണിവേഴ്സിറ്റിയിൽ പ്രത്യേക പ്രദർശനത്തിനായി തിരഞ്ഞെടുത്തു. ഈ മാസം 20-ാം തിയതിയാണ് സർവകലാശാലയിലെ തീയേറ്ററിൽ പ്രദർശനവും സംവാദവും ഒരുക്കിയിരിക്കുന്നത്. ബ്രിട്ടനിലെ തിരഞ്ഞെടുത്ത സംവിധായകരും അക്കാദമിഷൻസും സംവാദത്തിൽ പങ്കെടുക്കം.

ad 1

അനുകല്പനത്തിൻ്റെ സവിശേഷതയും കാലിയ പ്രസക്തമായ രീതിയിൽ കഥയെ പുനർക്രമീകരിച്ചതുമാണ് ‘ഋ’ വിനെ തിരഞ്ഞെടുക്കുവാനുള്ള കാരണം. സിനിമയുടെ സംവിധായകൻ ഫാ. വർഗീസ് ലാൽ ക്യൂൻസ് സർവ്വകലാശാലയുടെ ക്ഷണം സ്വീകരിച്ച് ബെൽഫാസ്റ്റ്റ്റിലെത്തിയിട്ടുണ്ട്. മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് അധ്യാപകരും വിദ്യാർത്ഥികളും സഹകരിച്ച് സാക്ഷാത്കരിച്ച ചലച്ചിത്ര സംരംഭമാണ് ‘ഋ’. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പശ്ചാത്തലവും അവിടുത്തെ വിദ്യാർത്ഥി രാഷ്ട്രീയത്തിൻ്റെ സ്വഭാവവും ഉൾക്കൊണ്ടാണ് ഋവിൻ്റെ കഥ വികസിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

നവമാധ്യമകാലത്ത് പ്രണയം വരുന്ന വഴിയും സോഷ്യൽ മിഡിയായിലൂടെ സംഭവിക്കുന്ന ചതിവലയങ്ങളുമാണ് ഋവിനെ കാലികപ്രസക്തമാക്കുന്നത്. ജോസ്.കെ. മാനുവലിൻ്റെ തിരക്കഥയും സിദ്ധാർത്ഥ ശിവയുടെ ക്യാമറയും സിനിമയെ ശ്രദ്ധേയമാക്കുന്ന ഘടകങ്ങളാണ്.വിശാൽ ജോൺസൻ്റെ ഗാനങ്ങൾക്ക് ഈണം പകർന്നത് സുരജ് എസ് കുറുപ്പാണ്. വിനിത് ശ്രീനിവാസൻ മഞ്ജരി പി.എസ്.ബാനർജി സുരജ് എസ് കുറുപ്പ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചത്.

ad 3

രാജീവ് രാജൻ, രഞ്ജി പണിക്കർ , സഞ്ചു സാനിച്ചൻ, മണികണ്ഠൻ പട്ടാമ്പി, കോട്ടയം പ്രദീപ്, ഗിരീഷ് കുമാർ, കൈനികര തങ്കരാജ്, നയന എൽസ, വിദ്യ വിജയകുമാർ, അഞ്ജലി നായർ, ശ്രീമത തമ്പുരാട്ടി തടങ്ങിയവർ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് ഷേക്സ്പീയർ പിച്ചേഴ്സിൻ്റെ ബാനറിൽ ഗിരിഷ് കുമാർ, ജോർജ് വർഗ്ഗീസ്, മേരി ജോയി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button