Home TipsLife Style

വീട്ടിൽ മണി പ്ലാന്റ് വെച്ചാൽ പണം വന്നു കയറുമോ? വിശ്വാസമനുസരിച്ച് മണി പ്ലാൻറ് വെക്കേണ്ട സ്ഥാനവും വെക്കേണ്ട രീതിയും എങ്ങനെ? ഇവിടെ വായിക്കുക.

ഒട്ടുമിക്ക ആളുകളുടെയും വീട്ടിലുള്ള ഒന്നായിരിക്കും മണി പ്ലാന്റുകള്‍ എന്നത് പലപ്പോഴും സമ്ബത്ത് കുമിഞ്ഞു കൂടും എന്നതിന്റെ പേരിലാണ് പലരും ഇത് വീട്ടില്‍ വയ്ക്കാറുള്ളത്. എന്നാല്‍ മണി പ്ലാന്റ് എപ്പോഴും വീട്ടില്‍ പണം സമ്മാനിക്കുന്ന ഒന്നാണോ? വീട്ടില്‍ മണി പ്ലാന്റ് വയ്ക്കുന്നത് കൊണ്ട് എന്താണ് നമുക്ക് ലഭിക്കുന്നത്?

ad 1

സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ ഒക്കെ മാറാൻ മണി പ്ലാന്റ് സഹായിക്കും എന്നാണ് പറയാറുള്ളത് അത് സത്യമായ കാര്യമാണോ വീട്ടില്‍ മണി പ്ലാന്റ് വയ്ക്കണമെന്ന് പറയുന്നത് അന്ധവിശ്വാസമാണോ എന്നൊക്കെ പലർക്കും സംശയമുണ്ടാകും. ഇത്തരം വിശ്വാസങ്ങളെ കുറിച്ച് ആധികാരികമായി പറയുന്ന ചില കാര്യങ്ങൾ ചുവടെ വായിക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ശരിക്കും മണി പ്ലാന്റ് വയ്ക്കുന്നത് ഐശ്വര്യം തന്നെയാണ് സമ്മാനിക്കുന്നത്. പക്ഷേ അത് വയ്ക്കുന്ന രീതി ശ്രദ്ധിക്കേണ്ടതാണ്. വളരെ മനോഹരമായ രീതിയില്‍ അതിന്റേതായ സ്ഥാനത്ത് വയ്ക്കുകയാണെങ്കില്‍ മണി പ്ലാന്റ് വയ്ക്കുന്നത് കൊണ്ട് ഗുണമുണ്ടാവുകയും നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ വീട്ടിലേക്ക് സമ്ബത്തും സമാധാനവും ഒക്കെ എത്തും.

ad 3

മഹാലക്ഷ്മി വാസമുള്ള സ്ഥാനത്താണ് മണി പ്ലാന്റ് വയ്ക്കേണ്ടത് എന്നാണ്. വാസ്തുപ്രകാരം പറയുന്നത് അങ്ങനെ നോക്കുകയാണെങ്കില്‍ തെക്ക് കിഴക്ക് മൂലയിലാണ് വെക്കേണ്ടത്, അല്ലെങ്കില്‍ വടക്ക്. ഈ രണ്ടു സ്ഥാനങ്ങളില്‍ എവിടെയെങ്കിലും ആയി മണി പ്ലാന്റ് വയ്ക്കുകയാണെങ്കില്‍ അത് നല്ല രീതിയില്‍ തന്നെ ഫലം നല്‍കും

ad 5

മണി പ്ലാന്റ് മാത്രമല്ല വെക്കേണ്ടത്

സാമ്ബത്തിക ലാഭമാണ് പ്രതീക്ഷിക്കുന്നത് എങ്കില്‍ മണി പ്ലാന്റിന്റെ ചുവട്ടില്‍ ഒരു നാണയം കൂടി വയ്ക്കണം. മാത്രമല്ല മണി പ്ലാന്റ് വച്ചിരിക്കുന്നത് തറയിലാണോ ചട്ടിയിലാണോ എന്നൊക്കെ മനസ്സിലാക്കണം. ഇനി വെച്ചിരിക്കുന്നത് ചട്ടിയിലാണ് എങ്കില്‍ അതിന്റെ മണ്ണുമാറ്റി നാണയം വച്ചാല്‍ മതി. അല്ല എന്നുണ്ടെങ്കില്‍ അരികിലായി വെച്ചാലും മതി.

ചൊവ്വ വെള്ളി ദിവസങ്ങളില്‍ ആണ് നാണയം വയ്ക്കുന്നതെങ്കില്‍ അഞ്ചു രൂപ നാണയം ആയിരിക്കണം വയ്ക്കേണ്ടത് ഈ നാണയം വയ്ക്കുന്നതിന് മുൻപ് ഒന്ന് പ്രാർത്ഥിക്കുന്നതും നല്ലതാണ് പൂജ മുറിയിലോ മറ്റോ വച്ച്‌ ഒന്ന് പൂജിച്ചതിനുശേഷം ഈ നാണയം മണി പ്ലാന്റിന്റെ അരികില്‍ വയ്ക്കുകയാണെങ്കില്‍ കൂടുതല്‍ ഗുണം ലഭിക്കും എന്നാണ് പറയപ്പെടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button