EntertainmentGalleryLife Style

സാലഡ് ചേർത്ത് പാമ്പിനെ കഴിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു; ഇവിടെ കാണാം

സാധാരണ എല്ലാവര്‍ക്കും പേടിയുള്ള ഒരു ഉരഗമാണല്ലൊ പാമ്ബ്. അത് ദംശിച്ചാല്‍ മരണംവരെ സംഭവിക്കാം എന്നതൊക്കെത്തന്നെയാണ് ഈ പേടിക്ക് പിന്നില്‍. ചിലര്‍ക്ക് അതിന്‍റെ മിനുസമുള്ള ദേഹം കാണുമ്ബോള്‍ മേല് പെരുക്കും. അതിനാല്‍ പാമ്ബെന്ന് എഴുതിക്കാണിച്ചാല്‍ വരെ അവര്‍ പമ്ബ കടക്കും.

ad 1

എന്നാല്‍ പാമ്ബുകളത്ര ധെെര്യപൂര്‍വം നടക്കാത്ത നാടുമുണ്ട്. ചൈനയും വിയറ്റ്‌നാമുമൊക്കെ അത്തരം ഇടങ്ങളാണ്. കാരണം അവിടുത്തുകാര്‍ക്ക് ഈ പാമ്ബുകള്‍ പ്രാതലും ഡിന്നറുമൊക്കെയാണ്. അതേ നമ്മള്‍ അറയ്ക്കുന്ന ഇവയെ അവര്‍ അറുക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു “പാമ്ബ് ഭക്ഷിക്കല്‍’ ചര്‍ച്ചയാകുന്നു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ ഒരു യുവതി സാലഡും പച്ച പച്ചക്കറികളും കൊണ്ട് അലങ്കരിച്ച ഒരു പ്ലേറ്റിന് മുന്നില്‍ നിരവധി പാമ്ബുകള്‍ക്കൊപ്പം ഇരിക്കുകയാണ്.പിന്നാലെ അവള്‍ കൊതിയോടെ ഒരു പാമ്ബിനെ എടുത്ത് ചവച്ചരയ്ക്കുന്നു. പെണ്‍കുട്ടി പാമ്ബിനെ അതിന്‍റെ തലയ്ക്ക് സമീപം കടിച്ചുകീറുന്നതും ശരീരത്തിന്‍റെ മധ്യഭാഗത്ത് കടിക്കുന്നതും ഒടുവില്‍ വാല്‍ ചവയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ad 3

വീഡിയോ പലരേയും അമ്ബരപ്പിച്ചു. നിരവധി അഭിപ്രായങ്ങള്‍ ദൃശ്യങ്ങള്‍ക്ക് ലഭിച്ചു. “ഞാന്‍ ഇന്ത്യയില്‍ ജനിച്ചത് നല്ലതാണ്’ എന്നാണൊരാള്‍ കുറിച്ചത്. ” അതവരുടെ ഭക്ഷണശീലം; നമുക്ക് ശീലമില്ലാത്തതിനാല്‍ വല്ലായ്മ തോന്നുന്നു. അത്രതന്നെ’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button