AccidentGalleryNews

ട്രെയിനിനു മുന്നിൽ സെൽഫി എടുക്കാനുള്ള ശ്രമം; എൻജിൻ തലയിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം: അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കാണാം.

സെല്‍ഫി എടുക്കുന്നതിനിടെ പാഞ്ഞു വന്ന തീവണ്ടി എൻജിൻ തലയിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. മെക്സിക്കോയില്‍ തിങ്കളാഴ്ചയായിരുന്നു അപകടം.പ്രത്യേക യാത്ര നടത്തുന്ന പഴയകാല ആവി എൻജിനില്‍ പ്രവർത്തിക്കുന്ന ട്രെയിൻ പോകുന്നത് കാണാനായി നിരവധിപേർ ഹിഡാല്‍ഗോ എന്ന സ്ഥലത്ത് ഒത്തുകൂടുകയായിരുന്നു. ഇതിനിടയില്‍ ദൃശ്യങ്ങള്‍ പകർത്തുമ്ബോഴായിരുന്നു അപ്രതീക്ഷിതമായ അപകടം.

ad 1

പലരും പാളത്തിനു സമീപം നില്‍ക്കുന്നതും ചിത്രങ്ങള്‍ പകർത്തുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. ഓറഞ്ച് വസ്ത്രമണിഞ്ഞ യുവതി പാഞ്ഞുവരുന്ന ട്രെയിനിനൊപ്പം സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതും ട്രയിനിന്റെ എൻജിൻ ഇവരുടെ തലയ്ക്ക് പിന്നില്‍ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. ട്രെയിൻ ഇടിച്ച്‌ വീണ യുവതിയെ ഒപ്പമുണ്ടായിരുന്ന യുവാവ് താങ്ങിയെടുക്കുന്നതും ചുറ്റുമുണ്ടായിരുന്നവർ പരിഭ്രാന്തരായി നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button