തിരുവനന്തപുരം∙ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) അനുസരിച്ച്‌ എ, ബി വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് ഇളവുകള്‍.

ഇളവുകൾ ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
  • എ, ബി വിഭാഗത്തില്‍പ്പെടുന്ന സ്ഥലങ്ങളിൽ തിങ്കള്‍ മുതല്‍ വെള‌ളി വരെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും ഹോട്ടലുകൾക്കും പുറമേ ഇലക്‌ട്രോണിക് ഷോപ്പ്ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന ഷോപ്പ്, വീട്ടുപകരണങ്ങള്‍ വില്‍ക്കുന്ന ഷോപ്പ് തുടങ്ങിയവയ്ക്കു രാവിലെ 7 മുതല്‍ 8വരെ പ്രവര്‍ത്തിക്കാം.
  • എ, ബി വിഭാഗങ്ങളിൽ മറ്റു കടകള്‍ തുറക്കാന്‍ അനുമതിയുള്ള ദിവസങ്ങളില്‍ ബ്യൂട്ടിഷോപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവ ഒരു ഡോസ് വാക്‌സിന്‍ എടുത്ത ജീവനക്കാരെ വച്ച്‌ തുറന്ന് പ്രവര്‍ത്തിക്കാം. ഹെയർ ഡ്രസ്സിംഗ് സൗകര്യം മാത്രമായിരിക്കും ഇവിടെ ഒരുക്കുവാൻ അനുവാദം ഉണ്ടായിരിക്കുക.
  • വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേരെ വരെ അനുവദിക്കും. ആളുകളുടെ എണ്ണം കൂടാതിരിക്കാന്‍ അധികൃതര്‍ ശ്രദ്ധിക്കണം. ആദ്യ ഘട്ട വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാകും ഇങ്ങനെ പ്രവേശനം അനുവദിക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
  • എ,ബി വിഭാഗത്തില്‍ പെട്ട സ്ഥലങ്ങളില്‍ സിനിമാ ഷൂട്ടിംഗിന് അനുമതി നല്‍കും. എന്നാല്‍ ക‌ര്‍ശനമായ നിയന്ത്രണമുണ്ടാകും. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവ‌ര്‍ക്കാണ് ജോലി ചെയ്യാന്‍ സാധിക്കുക.
  • പരീക്ഷകൾ കണക്കിലെടുത്ത്എഞ്ചിനീയറിംഗ്, പോളിടെക്‌നിക്ക് ഹോസ്‌റ്റലുകള്‍ തുറക്കാനും സ‌ര്‍ക്കാര്‍ അനുമതി നല്‍കി.
  • ഡി വിഭാഗത്തില്‍പ്പെട്ട സ്ഥലങ്ങളില്‍ ബക്രീദ് പ്രമാണിച്ച്‌ നിയന്ത്രണങ്ങള്‍ക്കു വിധേയമായി തിങ്കളാഴ്ച കട തുറക്കാം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക