പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനമടക്കം 23 വാഹങ്ങള്‍ ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. പത്തനംതിട്ട സബ് ജഡ്ജാണ് ഉത്തരവ് പുറത്തിറക്കിയത്. റിങ് റോഡിന് ഭൂമി ഏറ്റെടുത്ത വകയിലുണ്ടായ നഷ്ട പരിഹാരം കെട്ടി വയ്ക്കാന്‍ വൈകിയതിനെ തുടര്‍ന്നാണ് കോടതി നടപടി. സ്ഥലം ഉടമകൾ നൽകിയ കേസിലാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്.

റവന്യൂ വകുപ്പിൻറെ അനാസ്ഥ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വികസനപ്രവർത്തനങ്ങൾക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ വൈകുന്നത് പലപ്പോഴും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കാനും ബില്ല് പ്രിപ്പയർ ചെയ്യുവാനും റവന്യൂ വകുപ്പ് വരുത്തുന്ന കാലതാമസമാണ് ഇതിന് കാരണമാകുന്നത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ വന്നതോടുകൂടി ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് കാലതാമസം വരുത്തുന്ന പ്രവണത അതിശക്തമാണ്. പലപ്പോഴും കൈക്കൂലി മേടിക്കുവാനും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഫയലുകൾ വൈകിപ്പിക്കുന്ന പ്രവണതയും കാണാറുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക