കൊടുങ്ങല്ലൂര്‍: കോട്ടപ്പുറം പാലത്തില്‍ വെച്ച്‌ ഇരുചക്രവാഹനം ലോറിയുടെ അടിയില്‍പ്പെട്ട് യുവ ദമ്ബതികള്‍ക്ക് ദാരുണാന്ത്യം. കൊടുങ്ങല്ലൂരിനടുത്ത് എടവിലങ്ങ് കാര പുതിയ റോഡിനടുത്ത് നെടുംപറമ്ബില്‍ അബ്ദുല്‍ കരീമിന്‍റെ മകന്‍ മുഹമ്മദ് ഷാന്‍ എന്ന ഷാനു (33), ഭാര്യ ഹസീന (30) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.45 മണിയോടെ കോട്ടപ്പുറം വി.പി.തുരുത്തിലായിരുന്നു സംഭവം നടന്നത് . സൗദിയിലായിരുന്ന ഷാനു അഞ്ച് ദിവസം മുന്‍പാണ് അവധിയില്‍ നാട്ടിലെത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക