ബം​ഗളൂരു: പഴംതീനി വവ്വാലുകളെ കശാപ്പ് ചെയ്ത് ഇറച്ചിക്കായി കടത്തി കൊണ്ടു പോകുകയായിരുന്ന വാഹനം പിടികൂടി . കര്‍ണാടകയിലെ തുംകകുരുവിലാണ് സംഭവം . 25 പഴംതീനി വവ്വാലുകളെയാണ് കശാപ്പ് ചെയ്ത് വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചത് . സംഭവത്തില്‍ കാന്തരാജു എന്നയാള്‍ അറസ്റ്റിലായി . മാംസത്തിനായി വവ്വാലുകളെ അറുക്കുന്നത് തുമകുരുയിലും ബെംഗളൂരുവിലും വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്.

കാന്തരാജുവിനൊപ്പമുണ്ടായിരുന്ന മൂന്ന് സഹായികള്‍ക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട് . ഹാവേരിയില്‍ നിന്നാണ് ഇവര്‍ അനധികൃതമായി വവ്വാലുകളെ കടത്തി കൊണ്ടുവന്നത് . വവ്വാലുകളെ പിടികൂടാനും കൊല്ലാനും ഉപയോഗിക്കുന്ന നൈലോണ്‍ വലയും ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാംസത്തിനായി പഴംതീനി വവ്വാലുകളെ കൊല്ലുന്നത് ദേവരയനദുര്‍ഗ വനം, ജഗന്നാഥപുര, സിറാ താലൂക്ക്, തുമകുരുവിലെ കുനിഗല്‍ താലൂക്കിലെ ഹുലിയൂര്‍ദുര്‍ഗ എന്നിവിടങ്ങളില്‍ വ്യാപകമാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ ബിവി ഗുണ്ടപ്പ പറഞ്ഞു.

മരങ്ങള്‍ക്കിടയില്‍ വലകള്‍ സ്ഥാപിച്ചാണ് ഇവര്‍ വവ്വാലുകളെ പിടികൂടിയിരുന്നത് . ഈ വവ്വാലുകളെ പായ്‌ക്ക് ചെയ്ത് ഉപഭോക്താക്കള്‍ക്ക് വില്‍ക്കുകയായിരുന്നു പതിവ് . മൊബൈല്‍ വഴിയാണ് ഇവര്‍ ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത് .

പഴംതീനി വവ്വാലുകളെ കൊല്ലുന്നതായും തുമക്കുരുവിലെയും മറ്റ് പ്രദേശങ്ങളിലെയും നോണ്‍ വെജിറ്റേറിയന്‍ ഹോട്ടലുകളിലേക്ക് വവ്വാല്‍ ഇറച്ചി അയച്ചതായും വിവരം ലഭിച്ചതായി ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ രമേശ് പറഞ്ഞു . ഇത്തരം സംഭവങ്ങള്‍ തടയാന്‍ വകുപ്പ് പെട്രോളിംഗ് ശക്തമാക്കുകയും നടപടിയെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക