ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെതിരെ ഉയര്‍ന്ന അസഭ്യ ചുമരെഴുത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഉത്തരകൊറിയന്‍ ഭരണാധികാരികള്‍. രാജ്യത്തിന്റെ തലസ്ഥാനമായ പ്യോങ് യാങ് നഗരത്തിലെ ഒരു കെട്ടിടസമുച്ചയത്തിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഇത് ആരെന്ന് കണ്ടെത്താന്‍ നഗരവാസികളെ മുഴുവന്‍ കൂട്ട കൈയക്ഷര പരിശോധനയ്ക്ക് വിധേയരാക്കുകുയാണ് ഭരണാധികാരികള്‍.

ഉത്തരകൊറിയന്‍ ഭരണകക്ഷിയുടെ സെന്‍ട്രല്‍ കമ്മിറ്റി പ്ലീനറി യോഗത്തിനിടെ ഡിസംബര്‍ 22 നാണ് കിമ്മിനെ അസഭ്യ പദങ്ങള്‍ പ്രത്യക്ഷപ്പെട്ടതെന്ന് ദക്ഷിണകൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസഭ്യ പദങ്ങളാല്‍ കിമ്മിനെ അഭിസംബോധന ചെയ്യുന്ന ചുമരെഴുത്തില്‍ കിം കാരണം രാജ്യത്തെ ജനങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നുവെന്നും കുറ്റപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ വേഗത്തില്‍ പ്രദേശം വൃത്തിയാക്കുകയും ചുമരെഴുത്തുകള്‍ മായ്ച്ചുകളയുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത് ചെയ്തയാളെ കണ്ടെത്താന്‍ വീട് വീടാന്തരം കയറിയിറങ്ങി കൈയക്ഷര സാമ്ബിളുകള്‍ പരിശോധിക്കുകയാണ് അധികൃതര്‍. ഒപ്പം പ്രദേശത്തെ ഫാക്ടറി ജീവനക്കാര്‍, വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വിദ്യാര്‍ഥികള്‍ എന്നിവരുടേതുള്‍പ്പെടെ ആയിരക്കണക്കിനു പേരുടെയും കൈയക്ഷരങ്ങള്‍ പരിശോധിക്കുന്നുണ്ട്. കിമ്മിനെതിരായ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ട ദിവസം പ്രദേശവാസികളുടെ പ്രവര്‍ത്തികളെ കുറിച്ചും വിശദമായ ചോദ്യം ചെയ്യല്‍ നടക്കുന്നുണ്ട്.

അടുത്തിടെ രാജ്യത്തുണ്ടായ വെള്ളപ്പൊക്കവും കോവിഡ് മഹാമാരിക്കാലത്ത് ചൈനയുമായുള്ള അതിര്‍ത്തി അടച്ചതും രാജ്യത്ത് കടുത്ത ക്ഷാമം നേരിടുന്ന സമയത്തുമാണ് കിമ്മിനെതിരെയുള്ള ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. ഭരണാധികാരിക്കും ഭരണത്തിനുമെതിരായ ചുമരെഴുത്ത് ഉത്തര കൊറിയയില്‍ വലിയ കുറ്റമാണ്. 2020ലും ഇങ്ങനെ ചെയ്തവരെ കണ്ടെത്താന്‍ കയ്യക്ഷര പരിശോധന നടത്തിയിരുന്നു. 2018ല്‍ ഈ കുറ്റത്തിന് ഒരു കേണലിനെ വധിച്ചിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക