2024 മലയാള സിനിമയ്ക്ക് സുവര്‍ണ കാലഘട്ടമാണ്. റിലീസ് ചെയ്യുന്ന ഓരോ സിനിമയ്ക്കും ലഭിക്കുന്ന സ്വീകാര്യതയും കളക്ഷനും തന്നെയാണ് അതിന് കാരണം. മാര്‍ക്കറ്റ് വാല്യു ഉയര്‍ത്തിയ മോളിവുഡ് ഇന്ന് ഇതര ഭാഷാ സിനിമാസ്വാദകരെയും തിയറ്ററില്‍ എത്തിക്കുകയാണ്. പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നിവ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. ടിക്കറ്റ് ബുക്കിങ്ങിലും വന്‍ മുന്നേറ്റം മലയാള സിനിമകള്‍ നടത്തുന്നുണ്ട്.

അത്തരത്തില്‍ കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ ബുക്ക് മൈ ഷോയിലൂടെ വിറ്റുപോയ ടിക്കറ്റ് വിവരങ്ങള്‍ പുറത്തുവരികയാണ്.പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറില്‍ ബുക്ക് മൈ ഷോയില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ് പോയ സിനിമ മലയാളി ഫ്രം ഇന്ത്യയുടേത് ആണ്. അറുപത്തിയെട്ടായിരം ടിക്കറ്റുകളാണ് വിറ്റിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍. ആദ്യ ഷോ മുതല്‍ മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം കേരളത്തില്‍ നിന്നുമാത്രം നേടിയത് രണ്ടരക്കോടിയിലേറെ രൂപയാണ്. രണ്ടാം സ്ഥാനത്ത് വിഷു റിലീസ് ആയെത്തിയ ആവേശം ആണ്. അറുപത്തയ്യായിരം ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയത്. ഫഹദ് ഫാസില്‍ നായകനായി എത്തിയ ചിത്രം 100 കോടി ക്ലബ്ബും പിന്നിട്ട് ജൈത്രയാത്ര തുടരുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നാമത് ഗില്ലിയാണ്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം റി-റിലീസ് ചെയ്ത ഈ വിജയ് ചിത്രത്തിന്റേതായി വിറ്റത് ഇരുപതിനായിരം ടിക്കറ്റുകളാണ്.മൈദാന്‍- പത്തൊന്‍പതായിരം, ഗോഡ്‌സില്ല X കോംങ്-പതിനാറായിരം, രത്‌നം- പതിനാലായിരം, വര്‍ഷങ്ങള്‍ക്കു ശേഷം-പതിമൂന്നായിരം, പവി കെയര്‍ടേക്കര്‍- പന്ത്രണ്ടായിരം, അരണ്‍മനൈ 4- പതിനൊന്നായിരം, മഡ്ഗാവ് എക്‌സ്പ്രസ്- എട്ടായിരം, ക്രൂ-ഏഴാംയിരം, ഗോസ്റ്റ്ബസ്റ്റേഴ്‌സ്-ഏഴായിരം, ബഡേ മിയാന്‍ ഛോട്ടേ മിയാന്‍-ആറായിരം എന്നിങ്ങനെയാണ് മറ്റ് സിനിമകളുടെ ടിക്കറ്റ് വില്‍പ്പന. ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളെ പിന്നിലാക്കിയാണ് മലയാള സിനിമകള്‍ മുന്നിലെത്തിയിരിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക