തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്കൂള്‍ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണു. മാറനെല്ലൂരില്‍ കണ്ടല സര്‍ക്കാര്‍ ഹൈസ്കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്. കണ്ടല സ്കൂളില്‍ പുതിയതായി പണിയുന്ന കെട്ടിടത്തിന്റെ താഴത്തെ ചുമരാണ് ഇടിഞ്ഞത്. കുട്ടികള്‍ സ്കൂളിലെത്തുന്നതിന് മുന്‍പായിരുന്നു അപകടമുണ്ടായത്. അത്കൊണ്ടു തന്നെ ആളപായമില്ല.

പ്രവേശനോല്‍സവത്തിന്‍റെ ഒരുക്കങ്ങള്‍ക്കായി സ്കൂളിലെത്തിയ അധ്യാപകരും ജീവനക്കാരുമാണ് ചുമര്‍പൊളിഞ്ഞുവീണത് കണ്ടത്.മൂന്ന് കോടി ചിലവഴിച്ചു പണിത പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമരാണ് ഇടിഞ്ഞ് വീണത്. ഇതിന്റെ താഴത്തെ നില പണി പൂര്‍ത്തിയാക്കി പെയിന്‍റും അടിച്ചിരുന്നു. അപകടത്തിന് പിന്നാലെ നിര്‍മ്മാണത്തിലെ അപാകതയാണെന്ന് ആരോപിച്ച്‌ നാട്ടുകാര്‍ രംഗത്തെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക