കോട്ടയം ജില്ലയിലെ സ്കൂളുകൾക്ക് നാളെ ഉച്ചകഴിഞ്ഞ് അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതശരീരവുമായി നടക്കുന്ന വിലാപയാത്രയുടെ ക്രമീകരണങ്ങൾ മൂലമാണ് അവധി. വിലാപയാത്രയുമായി ബന്ധപ്പെട്ട നഗരത്തിൽ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

കോട്ടയം ജില്ലയിൽ ബുധനാഴ്ച (2023 ജൂലൈ19) പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ…

Posted by Kottayam Collector on Tuesday, 18 July 2023

നാളെ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര കോട്ടയത്ത് വന്നു ചേരുമ്പോൾ പതിനായിരക്കണക്കിന് ആളുകളാണ് നഗരത്തിലേക്ക് എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ഇപ്പോൾ പൊതുദർശനത്തിന് വച്ചിരിക്കുന്ന ദർബാർ ഹോളിൽ ഉമ്മൻചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ജനങ്ങൾ ആണ് ഈ വൈകിയ നേരത്ത് എത്തിച്ചേരുന്നത്. പ്രവർത്തകരെയും ജനങ്ങളെയും നിയന്ത്രിക്കുവാൻ കോൺഗ്രസ് നേതാക്കൾ അക്ഷരാർത്ഥത്തിൽ പെടാപ്പാട് പെടുന്ന കാഴ്ചയാണ് തിരുവനന്തപുരത്ത് ഇപ്പോൾ ഉള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമ്മൻചാണ്ടിയുടെ മൃതശരീരം വഹിച്ചുവരുന്ന വിലാപയാത്രയ്ക്കും സമയക്രമങ്ങൾ പാലിക്കാൻ കഴിയുമോ എന്നും ആശങ്ക ഉയരുന്നുണ്ട്. തിരുവനന്തപുരം മുതൽ കോട്ടയം വരെയുള്ള യാത്രയ്ക്കിടയിൽ നിരവധി സ്ഥലങ്ങളിൽ ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുവാൻ വേണ്ടി വാഹനം നിർത്തേണ്ടി വരുമെന്ന് ഉറപ്പാണ്. ഉമ്മൻചാണ്ടി എന്ന ജന നേതാവിനെ കേരള സമൂഹം എത്രമാത്രം സ്നേഹിക്കുന്നു എന്നതിൻറെ തെളിവാണ് ഇപ്പോൾ ദൃശ്യമാകുന്ന ജനസഞ്ചയം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക