ഇന്റലിജൻസ് ബ്യൂറോയുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണാവസരം. അസിസ്റ്റന്റ് സെൻട്രല്‍ ഇന്റലിജൻസ് ഓഫീസര്‍ (എ.സി.ഐ.ഒ) ഗ്രേഡ്-2 എക്‌സിക്യൂട്ടീവ് തസ്തികകളില്‍ 995 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 25 മുതല്‍ അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് mha.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിക്കും നിയമനം. 18-നും 27-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസംബര്‍ 15-ാണ് അവസാന തീയതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

44900 രൂപയായിരിക്കും അടിസ്ഥാന ശമ്ബളം. പരമാവധി 1,42,400 രൂപവരെ പ്രതിമാസ ശമ്ബളം ലഭിക്കും. ഡിയര്‍നസ് അലവൻസ് (ഡി എ), പ്രത്യേക സുരക്ഷാ അലവൻസ് (എസ് എസ് എ), ഹൗസ് റെന്റ് അലവൻസ് (എച്ച്‌ ആര്‍ എ), ട്രാൻസ്പോര്‍ട്ട് അലവൻസ് (ടി എ) തുടങ്ങിയ ആനുകൂല്യങ്ങളും കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക