വിവാഹ നാളും ഗർഭകാലവും കുഞ്ഞുണ്ടാകുന്നതുമൊക്കെ ഓരോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളാണ്. ഇത്തരം മനോഹര മുഹൂർത്തങ്ങള്‍ ഫ്രെയിമുകളായും മറ്റും സൂക്ഷിക്കുന്നവർ നിരവധിയാണ്.പ്രഗ്നൻസി കിറ്റ് മുതല്‍ കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി വരെ ഫ്രെയിം ചെയ്ത് സൂക്ഷിക്കാൻ ഇന്ന് സാധിക്കും. ഇതൊക്കെ ചെയ്യുന്ന നിരവധി പേർ നമ്മുടെ നാട്ടിലുണ്ട്.

എന്നാല്‍ മുലപ്പാല്‍ കൊണ്ടുനിർമിക്കുന്ന ആഭരണങ്ങള്‍ നിങ്ങളില്‍ എത്ര പേർ കണ്ടിട്ടുണ്ട്?മുലപ്പാല്‍ കൊണ്ട് ആഭരണങ്ങളുണ്ടാക്കാനോ, അതെങ്ങനെ സാധിക്കുമെന്ന് ചോദിക്കുന്നവർ നെയ്യാറ്റിൻകര സ്വദേശിനി അരുണയെപ്പറ്റി അറിയണം. മുലപ്പാല്‍ കൊണ്ട് മോതിരം മുതല്‍ ബ്രേസ്‌ലറ്റ് വരെ അരുണ ഉണ്ടാക്കും, അതും നിങ്ങള്‍ക്ക് വേണ്ട ഡിസൈനുകളില്‍ തന്നെ. മാസം ഒരു ലക്ഷം രൂപയോളം വരുമാനവും തേടിയെത്തുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്രസ്റ്റ് മില്‍ക്ക് ജുവലറി

ലോക്കറ്റ്, മോതിരം, ബ്രേസ്‌ലറ്റൊക്കെയാണ് പ്രധാനമായും ബ്രസ്റ്റ് മിൽക്ക് ജ്വല്ലറിയായി ചെയ്തുകൊടുക്കുന്നത്. വെള്ളിയിലും, സ്വർണത്തിലുമാണ് ആഭരണം തയ്യാറാക്കുന്നത്. കസ്റ്റമേഴ്സിന് വേണമെങ്കില്‍ ഡിസൈൻ അയച്ചു നൽകാം. വെള്ളിയില്‍ ചെയ്യാൻ സ്റ്റാർട്ടിംഗ് കോസ്റ്റ് 3,000 ആകും.

ജുവലറി പ്ലസ് പ്രിസർവേഷൻ കോസ്റ്റ്

ഇതിനാവശ്യമായ മെറ്റീരിയലുകളെല്ലാം ഇറക്കുമതി ചെയ്യുന്നതാണ്.ആളുകള്‍ മുലപ്പാല്‍ അയച്ചുതരും. ലാബില്‍ നിന്നൊക്കെ വാങ്ങുന്ന ചെറിയ കുപ്പികളില്ലൊക്കെയാണ് അയക്കുന്നത്. കിട്ടിയ ഉടൻ തന്നെ പ്രോസസ് ചെയ്ത് പൗഡർ രൂപത്തിലാക്കും. തുടർന്ന് ഡ്രൈ ചെയ്‌തൊക്കെയാണ് ചെയ്യുന്നത്. ഓർഡർ ചെയ്താല്‍ മുപ്പത് മുതല്‍ അറുപത് ദിവസ‌ത്തിനുള്ളില്‍ സാധനം ഉപയോക്താക്കള്‍ക്ക് അയക്കും.

കടപ്പാട്: കൗമുദി ഓൺലൈൻ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക