മറഡോണ (Diego Armando Maradona) എന്നും വിസ്മയമാണ്, മൈതാനത്തിലും ജീവിതത്തിലും. ഫുട്ബോള്‍ ഇതിഹാസം മറഡോണ ഒരിക്കല്‍ ഒരാള്‍ക്ക് സ്നേഹത്തോടെ ഒരു വാച്ച്‌ സമ്മാനിച്ചു. ഹുബ്ലൂട് ലിമിറ്റഡ് എഡിഷന്‍ ക്ലാസിക് എയ്റോ റ്റ്യൂഷന്‍ എന്ന ഈ വാച്ചിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് മലപ്പുറം വണ്ടൂര്‍ പോരൂര്‍മലക്കലിലെ മമ്ബള്ളി വീട്ടില്‍ മുഹമ്മദ് യൂസഫിന്റെ കുടുംബം.

രണ്ട് കയ്യിലും വാച്ച്‌ കെട്ടുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു മറഡോണക്ക്. ചിലപ്പോള്‍ അതില്‍ ഒന്ന് ആര്‍ക്കെങ്കിലും ഊരി കൊടുക്കുകയും ചെയ്യും. അങ്ങനെ ഒരിക്കല്‍ മറഡോണ തന്റെ വാച്ചുകളില്‍ ഒന്ന് നല്‍കിയത് മലപ്പുറം വണ്ടൂര്‍ പോരൂര്‍ സ്വദേശി യുസഫിനായിരുന്നു. അഞ്ചു വര്‍ഷം മുന്‍പ് മറഡോണ ഷാര്‍ജയിലെ ഫുജൈറ സ്റ്റേഡിയത്തില്‍ രണ്ടു വര്‍ഷതോളം പരിശീലകനായി ഉണ്ടായിരുന്നു. അന്ന് പോരൂര്‍ മലക്കലിലെ മമ്ബള്ളി വീട്ടില്‍ മുഹമ്മദ് യൂസഫ് ഷാര്‍ജയിലെ ഫുജൈറ സ്റ്റേഡിയത്തിലെ സ്റ്റാഫായിരുന്നു. മറഡോണയുടെ മുഴുവന്‍ പരിചരണവും അന്ന് യൂസഫ് ആയിരുന്നു ചെയ്തിരുന്നത്. രണ്ടുവര്‍ഷ കാലയളവില്‍ തന്റെ കൂടെ നിന്ന യൂസഫിന് മറഡോണ സ്നേഹ സമ്മാനമായി നല്‍കിയത് Hubloot limited edition, Classic Fucion Aero tution വാച്ചാണ്. ജീവിതത്തിലെ വിലമതിക്കാനാവാത്ത ആ സമ്മാനം യൂസഫ് സ്വീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പക്ഷേ അതിനെ പറ്റി കൂടുതല്‍ ഒന്നും അന്വേഷിച്ചില്ല. നാളുകള്‍ക്കു ശേഷം യൂസഫിന്റെ ജേഷ്ഠനായ മുഹമ്മദ് ബഷീറിന്റെ മകന്‍ മുഹമ്മദ് റാഫി യൂസഫിന്റെ കയ്യില്‍ നിന്നും വാച്ച്‌ ചോദിച്ച്‌ വാങ്ങുകയായിരുന്നു. ഇടയ്ക്ക് എന്തോ തകരാറ് വന്നത് പരിശോധിക്കാന്‍ നാട്ടിലെ വാച്ച്‌ കടയില്‍ ചെന്നപ്പോഴാണ് റാഫി തന്റെ കയ്യില്‍ കിടക്കുന്നത് സാധാരണ വാച്ച്‌ അല്ലെന്ന് മനസ്സിലാക്കുന്നത്. പിന്നാലെ ഇത് ഗൂഗിളില്‍ പരിശോധിച്ചപ്പോള്‍ ആണ് റാഫി ഞെട്ടിയത്.

“ഞാന്‍ നാട്ടില്‍ മിമിക്രി, സ്റ്റേജ് ഷോ ഒക്കെ ആയി പോകുന്ന ആളാണ്. പരിപാടിക്ക് പോകുമ്ബോള്‍, ഈ വാച്ച്‌ കെട്ടിയാല്‍ അടിപൊളിയാകും എന്ന് കരുതിയാണ് ആപ്പാന്റെ കയ്യില്‍ നിന്ന് ഇത് വാങ്ങിയത്. മറഡോണയുടെ വാച്ച്‌ എന്നൊക്കെ പറഞ്ഞ് ഷൈന്‍ ചെയ്യാം എന്നു വിചാരിച്ചിരുന്നു. അങ്ങനെയിരിക്കുമ്ബോള്‍ ഇതിന്റെ വില ഗൂഗിളില്‍ ഒന്ന് നോക്കി. ഞാന്‍ നോക്കിയ സമയത്ത് 11 ലക്ഷത്തിലധികം ഉണ്ട് വില. ശരിക്കും ഞെട്ടിപ്പോയി,” മുഹമ്മദ് റാഫി പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും മികച്ച കമ്ബനികളില്‍ ഒന്നായ ഹുബ്ലോട്ടിന്റെ ഈ ബ്രാന്‍ഡിന്റെ വിലയില്‍ വ്യതിയാനം ഉണ്ടാവും. ഈ വാച്ചിന്റെ വില ഇപ്പൊള്‍ ഇതിലുമധികമാണ്. ഇത്രയും വിലയുള്ള വാച്ച്‌ ഇനി വീട്ടില്‍ അമൂല്യ സമ്മാനമായി സൂക്ഷിക്കാന്‍ ആലോചിക്കുകയാണ് ഇവരിപ്പോള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക