ഇടുക്കി: ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. നിലവില്‍ 2398.68 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്നുണ്ടാകും.ജലനിരപ്പ് പരിശോധിച്ച ശേഷം കെ എസ് ഇ ബി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച്‌ 2399.03 അടിയിലെത്തിയാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 95 ശതമാനത്തോളം വെള്ളം ഇപ്പോള്‍ അണക്കെട്ടില്‍ ഉണ്ട്. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. നിലവില്‍ 139.85 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. തമിഴ്‌നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറച്ചിരുന്നു. കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക