തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ ഫലങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്. ഏറ്റവുമൊടുവില്‍, മാതൃഭൂമി ന്യൂസ്-P MARQ അഭിപ്രായ സർവേ ഫലം പുറത്തുവന്നു. സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് സർവ്വേ ഫലം സ്രൂചിപ്പിക്കുന്നു.

തിരുവനന്തപുരം, കാസർകോട്, ആറ്റിങ്ങല്‍, ചാലക്കുടി, വയനാട്, കൊല്ലം, മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. എന്നാല്‍ കണ്ണൂരില്‍ സിറ്റിങ് സീറ്റ് യുഡിഎഫിനെ കൈവിടുമെന്നാണ് സർവേ പറയുന്നത്. എല്‍ഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജൻ വിജയിക്കുമെന്നാണ് പ്രവചനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാർച്ച്‌ മൂന്ന് മുതല്‍ 17 നടത്തിയ സർവേയില്‍ 25,821 സാമ്ബിളുകളാണ് ശേഖരിച്ചത്. കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ സർവ്വേ ഫലമാണ് ഇന്ന് പുറത്തുവിട്ടത്. വരുന്ന രണ്ടു ദിവസങ്ങളിലായി മറ്റ് 13 മണ്ഡലങ്ങളുടെയും ഫലം പുറത്തുവിടും. പ്രവചനം നടത്തിയ ഏഴ് സീറ്റുകളിൽ ആറും വിജയിച്ചു നിൽക്കുമ്പോഴും കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പരാജയ പ്രവചനം കോൺഗ്രസിന് ആശങ്കയുണ്ടാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക