നിമിഷ നേരം കൊണ്ട് ഡെല്‍ഹിയില്‍ റോഡിന്റെ നടുഭാഗം താഴ്ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടു. ദക്ഷിണ ഡെല്‍ഹിയിലെ എന്‍ജിനീയറിങ് കോളജിന് സമീപത്തെ നടുറോഡിലാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തി ഒറ്റദിവസം കൊണ്ട് വലിയ ഗര്‍ത്തം ഉണ്ടായത്.

ഉച്ചയോടെയാണ് റോഡിന്റെ നടുഭാഗം താഴ്ന്ന് വലിയ ഗര്‍ത്തം രൂപപ്പെട്ടത്. ഐ ഐ ടി മേല്‍പാലത്തിന് കീഴിലാണ് സംഭവം. 15അടിയോളം വലിപ്പമുള്ളതാണ് ഗര്‍ത്തം. അതേസമയം ഗര്‍ത്തത്തിന് ഉള്ളിലൂടെ വെള്ളം ഒഴുകുന്നതും കാണാം. പൊലീസും പൊതുമരാമത്ത് അധികൃതരും സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. ചുറ്റും ബാരികേഡുകള്‍ സ്ഥാപിക്കുകയും ഗതാഗതം പൊലീസ് നിയന്ത്രിക്കുകയും ചെയ്തു. വാഹനങ്ങള്‍ വിവിധ റോഡുകളിലൂടെ തിരിച്ചുവിട്ടു. സംഭവസ്ഥലത്ത് നിരീക്ഷണം ഊര്‍ജിതപ്പെടുത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക