കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍ ഉത്തരവ്. ബസില്‍ വരുന്നവരുടെ സര്‍ട്ടിഫിക്കറ്റ് കണ്ടക്ടര്‍മാര്‍ പരിശോധിക്കണം. കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമെടുക്കുന്ന ട്രെയിന്‍, വിമാന, യാത്രക്കാര്‍ക്കും സര്‍ട്ടിഫിക്കറ്റ് ബാധകമാണ്. ഇരുസംസ്ഥാനങ്ങളുടെയും അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്തുമെന്നും കര്‍ണാടക വ്യക്തമാക്കി.

ദിനം പ്രതി കര്‍ണാടകയില്‍ വിദ്യാഭ്യാസ -ജോലി ആവശ്യങ്ങള്‍ക്ക് പോയി വരുന്നവര്‍ക്ക് 15 ദിവസത്തേക്ക് ഒരു ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് മതി. മരണം, ആശുപത്രി ആവശ്യങ്ങള്‍ക്കായി അടിയന്തരമായി പോകേണ്ടവരുടെ സ്രവ പരിശോധന അതിര്‍ത്തിയില്‍ നടത്തും. തിരിച്ചറിയല്‍ രേഖകളടക്കം പരിശോധിക്കും. ആരോഗ്യ പ്രവര്‍ത്തകള്‍ക്ക് ഇളവുകള്‍ ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക