പൊതുചടങ്ങിനെത്തിയയാളെ മര്‍ദിച്ച സംഭവത്തില്‍ തെലങ്കാന മൃഗസംരക്ഷണ മന്ത്രിയും ഭാരത് രാഷ്ട്ര സമിതി (BRS) നേതാവുമായ തലസാനി ശ്രീനിവാസ് യാദവിന്റെ നടപടിയില്‍ വന്‍ പ്രതിഷേധം. മന്ത്രി ഒരാളുടെ കോളറില്‍ പിടിച്ചുവലിക്കുകയും മര്‍ദിക്കുകയും ചെയ്ത ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി.

തെലങ്കാന ആര്‍ടിസി ക്രോസ് റോഡിലെ പാലം ഉദ്ഘാടനച്ചടങ്ങിനിടെ ആള്‍ക്കൂട്ടത്തിന്റെ മുന്നിലായിരുന്നു സംഭവം നടന്നത്. ഐടി മന്ത്രിയും ബിആര്‍എസ് നേതാവുമായ കെ ടി രാമറാവു മുന്നിലും തലസാനി ശ്രീനിവാസ് പിന്നിലുമായി വേദിയിലേക്ക് നടക്കുന്നതിനിടെ തന്നെ മറികടന്ന് ഒരാള്‍ രാമറാവുവിന്റെ അടുത്തേക്കു പോയതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. കോളറില്‍ പിടിച്ചു വലിച്ചുനിര്‍ത്തിയശേഷം അടിക്കുകയായിരുന്നുവെന്ന് വീഡിയോയിൽ വ്യക്തമാണ്. ദൃശ്യങ്ങൾ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക