വയനാട് നടവയല്‍ സി.എം കോളജില്‍ പ്രിൻസിപ്പലും കെ.എസ്‌.യു. പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. കെ.എസ്‌.യു. പ്രവര്‍ത്തകരുടെ പരാതിയിലാണ് കേസ്. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഡോ. എ.പി. ഷെരീഫിനെതിരെ പനമരം പൊലീസ് കേസെടുത്തത്.

സംഭവത്തില്‍ പ്രിൻസിപ്പലിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തതായും കോളജ് അധികൃതര്‍ അറിയിച്ചു. വിദ്യാഭ്യാസ ബന്ദിനിടെ ക്ലാസ് നടത്തിയതുമായി ബന്ധപ്പെട്ട് കെ.എസ്‌.യു. പ്രവര്‍ത്തകരും പ്രിൻസിപ്പലും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും പ്രിൻസിപ്പല്‍ കെ.എസ്‌.യു. പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. വീഡിയോ ചുവടെ കാണാം .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക