കൊട്ടിയൂര്‍ പീഡനക്കേസ് പ്രതിയായ മുന്‍ വൈദികന്‍ റോബിന്‍ വടക്കും ചേരിയെ വിവാഹം കഴിക്കാന്‍ അനുമതി തേടി യുവതി സുപ്രീംകോടതിയെ സമീപിച്ചു. വിവാഹം കഴിക്കാനുള്ള തീരുമാനം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് യുവതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. വിവാഹത്തിനായി റോബിന്‍ വടക്കുംചേരിക്ക് ജാമ്യം അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. അഭിഭാഷകനായ അലക്‌സ് ജോസഫാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ആവശ്യം ജസ്റ്റിസുമാരായ വിനീത് ശരണ്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് സുപ്രീംകോടതി ബെഞ്ച് തിങ്കളാഴ്ച്ച പരിഗണിക്കും.

ഇതേ ആവശ്യവുമായി യുവതി നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് പ്രതിയുമായി ഉണ്ടായിരുന്നതെന്നാണ് യുവതി ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. യുവതിയേയും കുഞ്ഞിനേയും സംരക്ഷിക്കുമെന്ന് ഫാ.റോബിന്‍ വടക്കും ചേരിയും ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഈ വാദത്തെ ഹൈക്കോടതി തള്ളി. പിന്നാലെയാണ് യുവതി സുപ്രീംകോടതിയെ സമീപിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊട്ടിയൂര്‍ പീഡനക്കേസില്‍ റോബിന്‍ വടക്കും ചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വര്‍ഷത്തെ കഠിനതടവ് ആണ് തലശ്ശേരി പോക്‌സോ കോടതി വിധിച്ചത്. എന്നാല്‍ മൂന്ന് ശിക്ഷയും ഒരുമിച്ച്‌ 20 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പള്ളിമേടയില്‍ വെച്ച്‌ റോബിന്‍ വടക്കുംചേരി പ്രായപൂര്‍ത്തിയാലാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക