കോഴിക്കോട്: വിവാഹാഘോഷത്തിനിടെ പൊട്ടിച്ച പടക്കം റെയില്‍വേ ട്രാക്കില്‍ വീണതോടെ വരന്റെ സഹോദരന്‍ അറസ്റ്റില്‍. വരനേയും മറ്റൊരു സഹോദരനേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയും ചെയ്തു. സ്ഫോടകവസ്തു നിയമപ്രകാരമാണ് വരന്റെ സഹോദരനെ അറസ്റ്റ് ചെയ്തത്.

കല്ലായി റെയില്‍വേസ്റ്റേഷന് സമീപം നെല്ലിക്കാവ് പറമ്ബില്‍ ഹൗസില്‍ സുബൈദ മന്‍സിലില്‍ അബ്ദുല്‍ അസീസിനെയാണ് അറസ്റ്റുചെയ്തത്. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായിട്ടാണ് അസീസിന്റെ സഹോദരന്റെ വിവാഹാഘോഷം നടന്നത്. ആഘോഷങ്ങളുടെ ഭാഗമായി വീടിന് മുകളില്‍വെച്ച്‌ പടക്കങ്ങള്‍ പൊട്ടിച്ചിരുന്നു. ഇവയില്‍ ഒന്ന് പൊട്ടാതെ കല്ലായി റെയില്‍വേ സ്റ്റേഷന് സമീപത്തെ ഗുഡ്‌സ്‌ഷെഡ് യാര്‍ഡിലേക്കുള്ള ട്രാക്കില്‍ വീണു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വെള്ളിയാഴ്ച രാവിലെ ട്രാക്ക് പരിശോധിക്കാനെത്തിയ റെയില്‍വേ ജീവനക്കാരന്‍ പടക്കം കണ്ടതോടെ സംഭവം പോലീസില്‍ അറിയിച്ചു. ഐസ്‌ക്രീം ബോളിന്റെ മാതൃകയിലുള്ള പടക്കമായിരുന്നു ഇത്. ട്രെയിന്‍ അട്ടിമറിക്കാന്‍ ബോംബ് വെച്ചതായിരിക്കാമെന്നാണ് ആദ്യം കരുതിയത്. ഇതോടെ സിറ്റിപോലീസ് കമ്മിഷണര്‍ എ വി ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘവും ബോംബ്‌ സ്ക്വാഡും സ്ഥലത്തെത്തി. കമ്മിഷണറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ട്രാക്കിന് സമീപത്തുള്ള വീട്ടില്‍ നിന്ന് വീണ പടക്കമാണെന്ന് വ്യക്തമായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക