റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയും വ്യവസായി വീരേൻ മെർച്ചന്റിന്റെ മകള്‍ രാധികാ മെര്‍ച്ചിന്റേയും പ്രീ വെഡിങ് ആഘോഷങ്ങള്‍ക്കുള്ള ഗംഭീര ഒരുക്കത്തിലാണ് ഗുജറാത്തിലെ ജാംനഗർ. മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ആഡംബര ചടങ്ങില്‍ ലോകത്തിലെ തന്നെ പല പ്രമുഖരും അതിഥികളായി എത്തും.

ഇപ്പോള്‍ ചടങ്ങില്‍ പങ്കെടുക്കാനായി ജാംനഗറില്‍ എത്തിയിരിക്കുന്ന മുന്‍ ലോകസുന്ദരി മാനുഷി ചില്ലറിന്റെ വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. ബ്ലാക്ക് ഔട്ട്‌ഫിറ്റില്‍ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നതും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇനി വരും ദിവസങ്ങളില്‍ നിരവധി പ്രമുഖ താരങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇവിടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അനന്ത് അംബാനിയുടെയും രാധിക മെർച്ചൻ്റിൻ്റെയും പ്രീവെഡിങ് ആഘോഷങ്ങള്‍ മാർച്ച്‌ 1 മുതല്‍ 3 വരെ ആണ് നടക്കുക. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, രജനീകാന്ത് എന്നിവരുള്‍പ്പെടെയുള്ള വൻ താരനിര തന്നെ കുടുംബസമേതം ആഘോഷത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.

വിവാഹത്തിന് മുമ്ബുള്ള ആഘോഷങ്ങള്‍ക്കായി ബോളിവുഡ് താരം സല്‍മാൻ ഖാനും ജാംനഗറിലേക്ക് എത്തും. കൂടാതെ ഭാര്യ ട്വിങ്കിള്‍ ഖന്നയ്‌ക്കൊപ്പം അക്ഷയ് കുമാറും ആഘോഷങ്ങളില്‍ പങ്കെടുക്കാനായി എത്തിച്ചേരും. ഇതിനുപുറമേ അജയ് ദേവ്ഗണ്‍, കജോള്‍, സെയ്ഫ് അലി ഖാൻ, രണ്‍വീർ സിംഗ്, ദീപിക പദുക്കോണ്‍, രണ്‍ബീർ കപൂർ, ആലിയ ഭട്ട്, വിക്കി കൗശല്‍, കത്രീന കൈഫ്, കരണ്‍ ജോഹർ, വരുണ്‍ ധവാൻ, സിദ്ധാർത്ഥ് മല്‍ഹോത്ര, ശ്രദ്ധ കപൂർ, കരിഷ്മ കപൂർ എന്നിവരും ചടങ്ങുകളില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ട്.

2023 ജനുവരി 19-ന് മുംബൈയില്‍ നടന്ന ഗോള്‍ ധന ചടങ്ങില്‍ ആയിരുന്നു അനന്തിന്റെയും രാധികയുടെയും വിവാഹനിശ്ചയം നടന്നത്. മധുരപലഹാരങ്ങളും സമ്മാനങ്ങളുമായി വധുവും കുടുംബവും വരൻ്റെ വീട്ടിലെത്തുന്നത് ഈ ചടങ്ങിന്റെ ഇതിന്റെ ഭാഗമാണ്. കൂടാതെ ഈ ചടങ്ങില്‍ വച്ച്‌ ദമ്ബതികള്‍ വിവാഹ മോതിരങ്ങള്‍ പരസ്പരം കൈമാറുകയും ഓരോ കുടുംബത്തില്‍ നിന്നും അഞ്ച് വിവാഹിതരായ സ്ത്രീകളില്‍ നിന്ന് അനുഗ്രഹം വാങ്ങുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക