തന്നെ പിണറായി വിജയന്റെ പോലീസ് അറസ്റ്റ് ചെയ്താൽ ഒരാഴ്ചയ്ക്കകം വീണ വിജയനെ അഴിക്കുള്ളിൽ ആക്കും എന്നാണ് ട്വന്റി 20 നേതാവ് സാബു ജേക്കബ് വെല്ലുവിളിച്ചിരിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ കിറ്റക്സ് സാബു എന്ന സാബു ജേക്കബ് വെല്ലുവിളി നടത്തിയത് പതിനായിരങ്ങളെ സാക്ഷി നിർത്തി പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ ആണ്. വീണക്കെതിരെ തന്റെ കയ്യിലുള്ളത് സ്വപ്ന പറയുന്നതുപോലുള്ള ബോംബ് അല്ല മറിച്ച് ആറ്റം ബോംബ് ആണെന്നാണ് വ്യവസായ പ്രമുഖന്റെ അവകാശവാദം.

ഇതിലും ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തലും സാബു ജേക്കബ് നടത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ മുഖ്യമന്ത്രി നടത്തിയ എല്ലാ വിദേശയാത്രകളിലും താൻ അദ്ദേഹത്തെ അനുഗമിച്ചിരുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ. അമേരിക്കയിലെ മായോ ക്ലിനിക്കിൽ ചികിത്സയ്ക്ക് പോയ മുഖ്യമന്ത്രിയുടെ കിടയ്ക്കകരികിൽ താൻ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തെ പരിചരിച്ചിരുന്നത് താനായിരുന്നു എന്നും സാബു ജേക്കബ് അവകാശപ്പെടുന്നു. മുഖ്യമന്ത്രിയുടെ യഥാർത്ഥ രോഗാവസ്ഥയെ കുറിച്ച് പാർട്ടി നേതാക്കൾക്ക് പോലും ധാരണയില്ലാത്തപ്പോഴാണ് ആശുപത്രി കിടക്കയിൽ കൂടെയുണ്ടായിരുന്നത് താനാണെന്ന വ്യവസായ പ്രമുഖന്റെ വെളിപ്പെടുത്തൽ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത കൂടിയുണ്ട്. പൊതുജനങ്ങളും മാധ്യമങ്ങളും കഴിഞ്ഞ നിരവധി വർഷങ്ങളായി ധരിച്ചു വെച്ചിരുന്നത് സാബു ജേക്കബും സിപിഎമ്മും തമ്മിൽ വലിയ ഏറ്റുമുട്ടലാണ് എന്നായിരുന്നു. ഇതിനെ സാധൂകരിക്കുന്ന നിരവധി ആരോപണ പ്രത്യാരോപണങ്ങളും സംഭവവികാസങ്ങളും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്. കിറ്റക്സ് തെലുങ്കാനയിൽ തങ്ങളുടെ സംരംഭങ്ങൾക്ക് തുടക്കം കുറിച്ചത് പോലും സിപിഎമ്മിനോട് ഇടഞ്ഞാണ്. എന്നാൽ ഈ പിണക്കങ്ങൾക്കപ്പുറം മുഖ്യമന്ത്രിയും സിപിഎമ്മിന്റെ കേരളത്തിലെ പരമോന്നത നേതാവുമായ പിണറായിയും വ്യവസായ പ്രമുഖനായ സാബു ജേക്കബും തമ്മിലുള്ള അന്തർധാര വെളിവാക്കുന്നതാണ് ഇന്നലെ അദ്ദേഹം നടത്തിയ പ്രസംഗം.

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ജയിലിൽ പോകാൻ ഇടയാക്കുന്ന നിർണായക വിവരങ്ങൾ തന്റെ പക്കൽ ഉണ്ട് എന്നാണ് കിറ്റക്സ് ഉടമയുടെ അവകാശവാദം. നിലവിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് കീഴിലാണ് വീണയും വീണയുടെ കമ്പനിയും. ഈ പശ്ചാത്തലത്തിൽ സാബു ജേക്കബ് നടത്തിയ പ്രസ്താവനകളെ അടിസ്ഥാനമാക്കി അദ്ദേഹത്തിൽ നിന്നും മൊഴിയെടുത്ത് വീണ വിജയനെതിരെ അന്വേഷണം നടത്തുവാൻ കേന്ദ്ര ഏജൻസികൾക്ക് സാധിക്കും. അതുകൊണ്ടുതന്നെ സാബു ജേക്കബ് ഇപ്പോൾ നടത്തിയിരിക്കുന്ന ഈ വെളിപ്പെടുത്തലുകൾ ബിജെപിയുടെ അറിവോടുകൂടിയാണോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി സ്ഥാനാർഥിയാകും എന്ന നിലയിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു ബിജെപിയുമായി ഇദ്ദേഹം ചർച്ച നടത്തി എന്നായിരുന്നു റിപ്പോർട്ടുകൾ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക