സാംസ്കാരിക മുഖാമുഖത്തില്‍ ഷിബു ചക്രവർത്തിയുടെ ചോദ്യത്തോട് രോക്ഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ.കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റിയുള്ള ഷിബു ചക്രവർത്തിയുടെ ചോദ്യമാണ് മുഖ്യമന്ത്രിയെ കുപിതനാക്കിയത്. ‘അഭിപ്രായം പറയാൻ ഒരവസരം കിട്ടി എന്നു കരുതി ഇങ്ങനെ വിമർശിക്കാമോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷോഭം.

‘നമുക്കൊരു കെ ആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ട് ഉണ്ട്. ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണ് പോലും. തുടങ്ങിയിട്ട് 10 വർഷമായി. കുട്ടികളൊക്കെയാണെങ്കില്‍ ഓടിക്കളിക്കേണ്ട പ്രായമായി. പക്ഷെ ഇത് ഓടുന്നില്ല. ഇതിങ്ങനെ മതിയോ’ എന്നായിരുന്നു ഷിബു ചക്രവർത്തിയുടെ ചോദ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് മറുപടി പറയുമ്ബോഴാണ് മുഖ്യമന്ത്രിക്ക് നിയന്ത്രണം വിട്ടത്. കെ ആർ നാരയണൻ ഇൻസ്റ്റിറ്റ്യൂട്ട് മുഴുവൻ കുഴപ്പമാണെന്ന വിമർശനമാണ് ഉയർന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനൊടൊന്നും യോജിക്കാൻ കഴിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പിന്നാലെയായിരുന്നു അവസരം തന്നാല്‍ എന്തും പറയാമോ എന്ന് ദേഷ്യപ്പെട്ടത്. ആ സ്ഥാപനം ഏറ്റവും നല്ല കരങ്ങളില്‍ തന്നെയാണ് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. വീഡിയോ ചുവടെ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക