രാജ്യത്ത് കൊവിഡ് കേസുകളില്‍ കുറവു വന്നതിന് പിന്നാലെ കൂടുതല്‍ രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലേയ്ക്ക് വിടാന്‍ സമ്മതിക്കുന്നതായി പുതിയ സര്‍വേ. സ്കൂള്‍ തുറക്കുന്നതിനെ 53 ശതമാനം മാതാപിതാക്കള്‍ അനുകൂലിച്ചതായാണ് പുതിയ കണക്ക് പറയുന്നത്.44 ശതമാനം പേര്‍ വിയോജിപ്പും രേഖപ്പെടുത്തി. ഭരണം, പൊതുജന വിഷയങ്ങള്‍, വിഷയങ്ങളില്‍ സര്‍വേ നടത്തുന്ന ലോക്കല്‍ സര്‍ക്കിള്‍സ് സംഘടിപ്പിച്ച സര്‍വേ കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം 50 ലക്ഷത്തോളം ഡോസ് കൊവിഡ് വാക്‌സിന്‍ ആണ് വിതരണം ചെയ്തത്. ഇതോടെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 56 കോടി കവിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം തമിഴ്നാട്ടില്‍ 1804 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചപ്പോള്‍ 32 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 4408 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 116 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക