മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കാനഡയിലും കമ്ബനിയുണ്ടെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ കമ്ബനിയുടെ ഉടമസ്ഥരുടെ പേരുകളിലും മേല്‍വിലാസത്തിലും തിടുക്കപെട്ട് തിരുത്തല്‍. കാനഡയിലെ ടൊറന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്ബനിയുടെ ഡയറകടർഷിപ്പിലും വിലാസത്തിലുമാണ് കഴിഞ്ഞ ദിവസം മാറ്റം വരുത്തിയത്. എക്സ്ലോജിക്ക് മരവിപ്പിച്ച്‌ മാസങ്ങള്‍ക്കുള്ളിലാണ് കാനഡയില്‍ സ്കൈ 11 കമ്ബനി തുടങ്ങിയത്.

കാനഡയിലെ ടൊറന്റോ ആസ്ഥാനമായി 2023 മാർച്ചിലാണ് സ്കൈ ഇലവൻ ഇൻകോർപ്പറേറ്റ്സ് എന്ന കമ്ബനി തുടങ്ങിയത്. പ്രൊഫഷണലുകള്‍ക്കും, സ്ഥാപാനങ്ങള്‍ക്കും കണ്‍സള്‍ട്ടൻസി, ട്രെയിനിംഗ് സേവനങ്ങള്‍ നല്‍കുന്ന കമ്ബനി എന്നാണ് വെബ്സൈറ്റില്‍ കാണിക്കുന്നത്. സ്കൈ 11 നെ കുറിച്ച്‌ വിവരങ്ങള്‍ നല്‍കുന്ന പ്രൊഫഷണല്‍ വെബ്സൈറ്റുകള്‍ പ്രകാരം, കമ്ബനി മാനേജിങ് ഡയറക്ടർ വീണ ടി. ആണ്. വീണയുടെയും, സ്കൈ 11ന്റെയും ലിങ്ക്ഡ് ഇൻ പ്രൊഫൈലിലും ഇത് കാണാം. ഈ വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് കമ്ബനി ഡയക്ടർഷിപ്പിലും അഡ്രസ്സിലും മാറ്റം വരുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കമ്ബനി ഡയറക്ടർ ബോർഡ് അംഗമായ കനേഡിയൻ പൗരത്വമുള്ള ദീപക് യശ്വന്ത് സായിബാബയാണ് അപേക്ഷ നല്‍കിയത്. എക്സാലോജിക്കിന്റെ തുടക്കം മുതലേ വീണയ്ക്ക് ഒപ്പം പ്രവ‍ര്‍ത്തിക്കുന്ന ആളാണ് ദീപക് സായിബാബ. തിരുത്തലിന് അപേക്ഷ നല്‍കിയത് ഫെബ്രുവരി 15നാണ്.അതായത് വീണയ്ക്ക് കാനഡിയിലും കമ്ബനി ഉണ്ടെന്ന് വിവരം പുറത്ത് വന്നതിന് ശേഷമാണ് കമ്ബനി വിവരങ്ങളില്‍ തിരക്ക് പിടിച്ച്‌ മാറ്റം വരുത്തിയത്.

കൂടാതെ വീണയുടെയും സ്കൈ 11ന്റെയും ലിങ്ക്ഡ്‌ഇൻ പ്രൊഫൈലുകളിലും മാറ്റം വരുത്തി. വീണയുടെ ലിങ്കഡ് ഇൻ പ്രൊഫൈലില്‍ നേരത്തെ സ്കൈ 11 കമ്ബനി ചേർത്തിരുന്നു. ഇത് പെട്ടെന്ന് അപ്രത്യക്ഷമായി. സ്കൈ 11 കമ്ബനിയുടെ ലിങ്ക്ഡ് ഇൻ പ്രൊഫൈലില്‍ നിന്ന് വീണയുടെ പേരും മാറ്റി. കമ്ബനിയുമായി ബന്ധപ്പെട്ട ആളുകളുടെ വിവരങ്ങളും ഒഴിച്ചാക്കിയിട്ടുണ്ട്. ഒരു ജീവനക്കാരന്റെ വിവരങ്ങള്‍ മാത്രമാണ് നിലവില്‍ കാണിക്കുന്നത്. ഈ ജീവനക്കാരന്റെ ലിങ്ക്ഡ്‌ഇൻ പ്രൊഫൈലില്‍ എക്സലോജിക്കിനെയാണ് മുൻ കമ്ബനിയായി കാണിക്കുന്നത്.

എക്സാലോജിക്കില്‍ സോഫ്റ്റ്വെയർ ഡവലപ്പർ ആയിരുന്നു ഈ ജീവനക്കാരൻ. മുഖ്യമന്ത്രിയുടെ മകള്‍ നിയമാനുസൃതമായി തുടങ്ങിയ കമ്ബനിയെങ്കില്‍, പിന്നെ എന്തിനാണ് തിരക്ക് പിടിച്ച്‌ വിവരങ്ങള്‍ തിരുത്തിയത് എന്ന ചോദ്യമാണ് ഉയരുന്നത്.മാസപ്പടി കേസിലെ പരാതിക്കാരനായ ഷോണ്‍ ജോർജ്ജാണ് സ്കൈ 11 സംബന്ധിച്ച ആരോപണം ഫേസ്ബുക്കിലൂടെ ആദ്യം ഉന്നയിച്ചത്. മാസപ്പടിയില്‍ ആദായ നികുതി വകുപ്പ് നടപടികള്‍ തുടരുന്നതിനിടെയായിരുന്നു എക്സാലോജിക്ക് മരവിപ്പിച്ചത്. ഇതിന് പിന്നാലെ പുതിയ കമ്ബനി തുടങ്ങിയതും, വിവരങ്ങള്‍ പുറത്ത് വന്നതിന് ശേഷം കമ്ബനി വിവരങ്ങളില്‍ മാറ്റം വരുത്തിയതും ഏറെ ചോദ്യങ്ങള്‍ക്ക് വഴിവയ്ക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക