ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബം: നേട്ടം കരസ്ഥമാക്കി അബുദാബി രാജകുടുംബം; ആകെ അസ്ഥി മുപ്പതിനായിരം കോടിയിലധികം ഡോളർ.
2023-ല്‍ ലോകത്തിലെ ഏറ്റവും വലിയ സമ്ബന്ന കുടുംബമായി മാറി അബുദാബിയിലെ രാജവംശമായ അല്‍ നഹ്യാൻ. ജെഫ് ബെസോസും വാറൻ ബഫെറ്റും പോലുള്ള വമ്ബന്‍മാരെ മറികടന്നാണ് അബുദാബി രാജ കുടംബം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 305 ബില്യണ്‍ ഡോളറിൻ്റെ അമ്ബരപ്പിക്കുന്ന സമ്ബത്തുമായട്ടാണ് അല്‍ നഹ്യാൻ കുടുംബം വാള്‍മാർട്ടിൻ്റെ വാള്‍ട്ടണ്‍സിനെ പിന്തള്ളി ഒന്നാമത് എത്തിയിരിക്കുന്നത്.
ബ്ലൂംബെർഗിൻ്റെ വാർഷിക റാങ്കിങ്ങില്‍ അല്‍ നഹ്യൻമാരുടെ സമ്ബത്ത് വാള്‍മാർട്ടിനേക്കാള്‍ 45 ബില്യണ്‍ കൂടുതലാണ്. അതായത് 260 ബില്യണ്‍ ഡോളറാണ് വാള്‍മാർട്ടിൻ്റെ വാള്‍ട്ടണ്‍സിന്റെ സമ്ബത്ത്. പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഏഷ്യയില്‍ നിന്നും മറ്റൊരു കുടുംബം കൂടി ഇടം പിടിച്ചിട്ടുണ്ടെന്നതാണ് ശ്രദ്ധേയം. ഖത്തറിലെ രാജകുടുംബമായ അല്‍ താനിസുമാരാണ് ഏഷ്യയില്‍ നിന്നും ആദ്യ അഞ്ചില്‍ ഇടംപിടിച്ച രണ്ടാമത്തെ രാജ കുടുംബം.
റിഹാനയുടെ സാവേജ് എക്സ് ഫെൻ്റി ലിംഗറി ലൈൻ മുതല്‍ എലോണ്‍ മസ്‌കിൻ്റെ സ്‌പേസ് എക്‌സ് വരെയുള്ള വൈവിധ്യമാർന്ന ബിസിനസ്സുകളിലെ തന്ത്രപരമായ നിക്ഷേപങ്ങളാണ് അല്‍ നഹ്യാന്‍ കുടുംബത്തിന്റെ വരുമാനം വർധിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ റാങ്കിംഗില്‍ നിന്ന് ലോകത്തിലെ ഏറ്റവും ധനികരായ കുടുംബങ്ങള്‍ അവരുടെ സ്വത്ത് 1.5 ട്രില്യണ്‍ ഡോളർ വർധിപ്പിച്ചതായും ബ്ലൂംബെർഗ് വ്യക്തമാക്കുന്നു.
ഏകദേശം 1.5 ട്രില്യണ്‍ ഡോളർ മൂല്യമുള്ള ആസ്തിയുടെ മേല്‍നോട്ടം വഹിക്കുന്ന യു എ ഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂൻ എന്നിവരെപ്പോലുള്ള പ്രധാന വ്യക്തികളും കുടുംബത്തിന്റെ വളർച്ചയില്‍ നിർണ്ണായകമായി മാറി. ഷെയ്ഖ് തഹ്നൂൻ്റെ മാർഗനിർദേശത്തിന് കീഴിലുള്ള ഇൻ്റർനാഷണല്‍ ഹോള്‍ഡിംഗ് കമ്ബനി, കഴിഞ്ഞ നാല് വർഷത്തിനിടെ സ്റ്റോക്ക് മൂല്യത്തില്‍ 7000 ശതമാനത്തിന്റെ കുതിച്ചുചാട്ടമാണ് നടത്തിയത്.
490 മില്യണ്‍ ഡോളർ വിലയുള്ള ഖസർ അല്‍ – വാൻ ഉള്‍പ്പെടെയുള്ള കൊട്ടാരങ്ങളും കുടുംബത്തിന് സ്വന്തമായിട്ടുണ്ട്. ഷെയ്ഖ് ഹമദ് ബിൻ ഹംദാൻ അല്‍ നഹ്യാൻ, ഷെയ്ഖ് മൻസൂർ ബിൻ സായിദ് അല്‍ നഹ്യാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള കുടുംബത്തിൻ്റെ വിപുലമായ കാർ ശേഖരവും ബോയിംഗ് 747 ഉള്‍പ്പെടെയുള്ള ആഡംബര സ്വകാര്യ ജെറ്റുകളുടെ ഒരു കൂട്ടവും കുടുംബത്തിനുണ്ട്.