വയനാട് വന്യജീവിസങ്കേതത്തില്‍ റോഡരികില്‍ ഫോട്ടോയെടുക്കാൻ ശ്രമിച്ചവർക്ക് നേരെ കാട്ടാനയുടെ ആക്രമണം. സഞ്ചാരികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ ബത്തേരി-മൈസൂരു ദേശീയപാതയില്‍ മുത്തങ്ങക്കടുത്താണ് സംഭവം.

കാട്ടാനയുടെ ദൃശ്യങ്ങള്‍ പകർത്താൻ ഇറങ്ങിയവരുടെ നേരെ ആന ഓടിയടുക്കുന്നതും ഒരാള്‍ താഴെ വീഴുന്നതുമായ ദൃശ്യം മറ്റൊരു കാറില്‍ വന്ന തലപ്പുഴ കണ്ണോത്തുമല സ്വദേശി സവാദാണ് പകർത്തിയത്. ആന വരുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഒരാള്‍ താഴെ വീണു. ഇയാളെ കാലുകൊണ്ട് ആന തട്ടാൻ ശ്രമിച്ചെങ്കിലും തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. ഈ സമയം ഇതുവഴി ഒരു ലോറി വന്നതിനാല്‍ ആനയുടെ ശ്രദ്ധ തിരിഞ്ഞ് പിൻമാറിയതിനാല്‍ മാത്രമാണ് ഇവർ രക്ഷപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക