കേരളത്തിൽ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും ഏറ്റവും പ്രതിരോധത്തിൽ ആക്കുന്ന വിഷയം ഇപ്പോൾ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ ഉയർന്നിരിക്കുന്ന മാസപ്പടി ആരോപണമാണ്. സി എം ആർ എൽ എന്ന കരിമണൽ കമ്പനിയിൽ നിന്ന് വീണ വിജയൻ ഒരു കോടി 72 ലക്ഷം രൂപ മാസപ്പടി ഇനത്തിൽ കൈപ്പറ്റി എന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലോട് കൂടിയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

ഇത് പ്രതിപക്ഷ എംഎൽഎ മാത്യു കുഴനാടൻ നിയമസഭയിൽ അടക്കം ഉന്നയിച്ചു. പിന്നീട് ഇന്ന് ബിജെപിയിൽ ചേർന്ന പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് ഈ വിഷയത്തിൽ പരാതിയുമായി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നോട്ടീസ് അയച്ചതിനെ തുടർന്ന് കേന്ദ്രം രജിസ്ട്രാർ ഓഫ് കമ്പനീസിനോട് അന്വേഷണം നടത്താൻ ആവശ്യപ്പെടുകയും ആർ ഒ സി കർണാടക കേരളം എന്നീ ഓഫീസുകൾ അന്വേഷണം നടത്തി വീണയുടെ കരിമണൽ ഇടപാടിൽ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിയമസഭയിലെ നടപ്പ് ബഡ്ജറ്റ് സമ്മേളനത്തിനിടെ പ്രതിപക്ഷം ഈ വിഷയം ശക്തമായി ഉയർത്തിയപ്പോൾ മുഖ്യമന്ത്രി ഇതിന് പറഞ്ഞ മറുപടിയാണ് ഇപ്പോൾ അതിലേറെ തമാശ. വീണ കമ്പനി തുടങ്ങിയത് എവിടുന്ന് കിട്ടിയ പണം കൊണ്ടാണ് എന്നൊരു ചോദ്യം പ്രതിപക്ഷം പോലും ഇതുവരെ ഉന്നയിച്ചിട്ടില്ല. കമ്പനിയിലേക്ക് അനധികൃതമായി പണം വന്നതിനെ കുറിച്ച് ആരോപണം ഉയരുമ്പോൾ മുഖ്യമന്ത്രി പറയുന്നത് ഭാര്യ ജോലിചെയ്ത് റിട്ടയർ ആയപ്പോൾ കിട്ടിയ പൈസ ബാങ്കിൽ നിന്ന് എടുത്തു കൊടുത്താണ് മകൾ കമ്പനി ആരംഭിച്ചതെന്നാണ്. ചക്കെന്ന് ചോദിക്കുമ്പോൾ കൊക്കുന്ന മറുപടി പറയുന്ന മുഖ്യമന്ത്രിയുടെ വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക