സി.എം.ആർ.എല്‍- എക്സാലോജിക് ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓർഗനൈസേഷൻ അന്വേഷണത്തില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. ഫെബ്രുവരി 12-ന് വീണ്ടും കേസ് പരിഗണിക്കും. എസ്.എഫ്.ഐ.ഒ. അന്വേഷണത്തില്‍ കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി വ്യക്തമാക്കി.

അന്വേഷണത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് നേരത്തെ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്ബനിക്ക് സി.എം.ആർ.എല്‍. കമ്ബനി ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കിയെന്ന കണ്ടെത്തലില്‍ സീരിയസ് ഫ്രോണ്ട് ഇൻവസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ.) അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോർജ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. കെ.എസ്.ഐ.ഡി.സി- സി.എം.ആർ.എല്‍- എക്സാലോജിക്ക് ഇടപാടിനെക്കുറിച്ച്‌ കേന്ദ്രകമ്ബനികാര്യമന്ത്രാലയം അന്വേഷണം നടത്തിവരുന്നതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ ഉത്തരവ് കോടതിയില്‍ ഹാജരാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐ.ഒ. അന്വേഷണത്തില്‍ നിലപാട് വ്യക്തമാക്കാത്തതില്‍ ഹൈക്കോടതി അതൃപ്തി വ്യക്തമാക്കിയത്. കോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ കേന്ദ്രസർക്കാർ അഭിഭാഷകനോട് പറഞ്ഞു. എന്തുകൊണ്ട് നിലപാട് വ്യക്തമാക്കുന്നില്ലെന്ന് കോടതി ചോദിച്ചു. കേന്ദ്രത്തിന്റെ മറുപടിയില്‍ താൻ തൃപ്തനല്ലെന്നും കോടതി വ്യക്തമാക്കി.

കേന്ദ്രം കമ്ബനികാര്യമന്ത്രാലയത്തിന്റെ ഹർജിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഹർജിക്കുതന്നെ പ്രസക്തിയില്ലെന്ന് കെ.എസ്.ഐ.ഡി.സിയുടേയും സി.എം.ആർ.എല്ലിന്റേയും അഭിഭാഷകർ കേസ് പരിഗണിച്ച ഉടനെ തന്നെ കോടതിയെ അറിയിച്ചു. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഷോണ്‍ ജോർജിന്റെ ഹർജിക്ക് പ്രസക്തിയില്ലെന്നായിരുന്നു ഇരുഭാഗത്തിന്റേയും നിലപാട്. നിയമപരമായി തങ്ങള്‍ക്കെതിരെ അന്വേഷണം നടത്താൻ കഴിയില്ലെന്നും കെ.എസ്.ഐ.ഡി.സി. കോടതിയില്‍ പറഞ്ഞു.. ഏതെങ്കിലും തരത്തിലുള്ള അന്വേഷണത്തിന് സമ്മർദം ചെലുത്തുന്ന രീതിയില്‍ ഉത്തരവ് പാസാക്കാൻ പാടില്ലെന്ന് സി.എം.ആർ.എല്ലിന്റെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക