രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പാലമായ മുംബൈ ട്രാൻസ്-ഹാർബർ ലിങ്ക് റോഡില്‍ നടന്ന വാഹനാപകടത്തില്‍ രണ്ട് സ്ത്രീകളും മൂന്ന് യുവാക്കളും അത്ഭുതകരമായി രക്ഷപ്പെട്ടു. ജനുവരി 13 -ന് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത അടല്‍ സേതുവില്‍ നടന്ന ആദ്യ അപകടമാണിത്. കാർ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മറ്റ് വാഹനങ്ങളില്‍ ഇടിക്കാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.

അപകടത്തിന്റെ നാടകീയ രംഗങ്ങള്‍ ഡാഷ് ക്യാം ഫൂട്ടേജില്‍ ലഭിച്ചിട്ടുണ്ട്. ഒരു കാർ വളരെ അസാധാരണമായി നിയന്ത്രണം വിട്ട് നീങ്ങുന്നതും, പാലത്തിന്റെ റെയിലില്‍ ഇടിച്ച്‌ ഒന്നിലധികം തവണ മറിയുന്നതും ലഭിച്ച ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ആറുവരി ട്രാൻസ്-ഹാർബർ പാലമായ അടല്‍ സേതു അടുത്തിടെ ഉദ്ഘാടനം ചെയ്ത ആദ്യ അപകടമാണിത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് അപകടമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. കാറിന്റെ ഡാഷ്‌ക്യാം ദൃശ്യങ്ങളില്‍ വാഹനം ലെയ്‌നുകള്‍ മുറിച്ചുകടക്കുന്നതും റെയിലിംഗില്‍ ഇടിക്കുന്നതും വ്യക്തമായി കാണാൻ കഴിയും. റായ്ഗഡ് ജില്ലയിലെ ഉറാൻ താലൂക്കിലെ ചിർലെ എന്ന ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ഈ കാർ.ഇതില്‍ യാത്ര ചെയ്തിരുന്ന രണ്ട് സ്ത്രീകളും കുട്ടികളുമടക്കം എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നാണ് നിലവിലെ റിപ്പോർട്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക