CMRL – എക്‌സാലോജിക്ക് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ പരാമർശിച്ച്‌ ROC റിപ്പോർട്ട്. വീണയ്ക്കൊപ്പം മുഖ്യമന്ത്രിയുടെ പേരും ROC റിപ്പോർട്ടില്‍ പരാമർശിക്കുന്നത് അതീവ ഗൗരവകരമാണ്. മുഖ്യമന്ത്രിക്ക് CMRLല്‍ പരോക്ഷ നിയന്ത്രണമുണ്ടെന്നും KSIDC ക്ക്‌ ഓഹരിയുള്ള കമ്ബനിയാണ് CMRL എന്നും ROC റിപ്പോർട്ടില്‍ പറയുന്നു.എക്സാലോജിക്കുമായി നടന്നത് തല്പര കക്ഷി ഇടപാടെന്നും ഇത് വെളിപ്പെടുത്താതിരുന്നത് നിയമലംഘനമെന്നും റിപ്പോർട്ടിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ഇടപാടില്‍ ദുരൂഹതയെന്ന് രജിസ്ട്രാർ ഓഫ് കമ്ബനീസ്(ROC) റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. സിഎംആർഎലില്‍ നിന്ന് പണം വാങ്ങിയത് പ്രതിഫലത്തിനാണെന്ന് തെളിയിക്കുന്ന ഒരു രേഖയും എക്‌സാലോജികിന് ഹാജരാക്കാനിയില്ലെന്നും എന്നാല്‍ വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം എക്‌സാലോജിക് കൈമാറിയെന്നും ബെംഗളൂരു ആർഒസിയുടെ റിപ്പോർട്ട് പറയുന്നു. വിഷയം അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിനു വിടാമെന്ന് ബെംഗളൂരു ആർഒസി റിപ്പോർട്ടില്‍ പറയുന്നു. എക്സാലോജിക്കിനെതിരെ അന്വേഷണം സിബിഐക്കോ ഇഡിക്കോ വിടാമെന്നും ആർഒസി റിപ്പോർട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിഎംആർഎല്ലുമായിയുളള കരാറിന്റെ വിശദാംശങ്ങള്‍ എക്‌സാലോജിക്ക് മറച്ചുവച്ചെന്നും റിപ്പോർട്ടില്‍ പറയുന്നുണ്ട് സെക്ഷൻ 447, 448 പ്രകാരം നടപടിയെടുക്കാമെന്നും ആർഒസി റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഴയും തടവ് ശിക്ഷയും ലഭിക്കാവുന്ന വകുപ്പുകളാണ് നടപടി ശുപാർശയില്‍ ആർഒസി ചൂണ്ടിക്കാണിച്ചിരിക്കുന്നത്.അതേസമയം എക്‌സാലോജിക്കിനെതിരെ കേന്ദ്ര എജൻസിയുടെ അന്വേഷണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തിൻ്റേതായിരുന്നു ഉത്തരവ്.

വീണാ വിജയൻ്റെ കമ്ബനി കൈപ്പറ്റിയ തുകയെ കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുക. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. അന്വേഷണത്തിന് മൂന്നംഗ ഉന്നത ഉദ്യോഗസ്ഥ സംഘത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കരിമണല്‍ കമ്ബനിയായ സിഎംആർഎല്ലിനെതിരെയും പൊതുമേഖല സ്ഥാപനമായ വ്യവസായ വികസന കോർപറേഷനെതിരെയുമാണ് അന്വേഷണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക