മനുഷ്യർ അവരുടെ വളർത്തുമൃഗങ്ങള്‍ക്കൊപ്പം നൃത്തം ചെയ്യുന്നത് വളരെ സാധാരണമാണ്. എന്നാല്‍ പോത്തിന്റെ പുറത്തുകേറി നൃത്തം ചെയ്യുന്ന കാഴ്ചയൊന്നും എന്നും കണ്ടെന്നു വരില്ല. പോത്തിന്റെ മുകളില്‍ നിന്നുകൊണ്ട് നൃത്തം ചെയ്യുന്ന രണ്ട് സ്ത്രീകളാണ് ഇവിടെ ഉദാഹരണം. വീഡിയോ ഇന്റർനെറ്റില്‍ തരംഗമാണ്.

ചിലർ സർഗ്ഗാത്മകതയുടെയും ആത്മവിശ്വാസത്തിന്റെയും പേരില്‍ ഈ വീഡിയോയെ പ്രകീർത്തിക്കുമ്ബോള്‍, മറ്റുചിലർ മൃഗങ്ങളോടുള്ള സ്ത്രീകളുടെ ക്രൂരമായ പെരുമാറ്റത്തില്‍ ഞെട്ടല്‍ രേഖപെടുത്തുകയുണ്ടായി. ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഹിന്ദി ഗാനത്തിന് ചുവടുവെക്കുമ്ബോള്‍ സ്ത്രീകള്‍ പരിസരം മറന്ന് നൃത്തം ചെയ്യുന്ന കാഴ്ച കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തങ്ങളുടെ കഴിവുകള്‍ പ്രദർശിപ്പിച്ചുകൊണ്ട്, സ്ത്രീകള്‍ നൃത്തം ചെയ്യുന്ന കാഴ്ച വളർത്തുമൃഗത്തോടുള്ള അവരുടെ മോശം പെരുമാറ്റത്തെ സൂചിപ്പിക്കുന്നു എന്ന് ആരോപണമുണ്ട്. മറ്റുള്ളവർ ഈ മൃഗത്തെ തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായി കണക്കാക്കുന്നുവെന്ന് വാദിച്ചു. കൗതുകമുണർത്തുന്ന വീഡിയോ ഷെയർ ചെയ്തതുമുതല്‍ ലക്ഷക്കണക്കിന് വ്യൂസും നിരവധി കമന്റുകളും ഈ വീഡിയോയ്ക്ക് ലഭിച്ചു. ഒരു സോഷ്യല്‍ മീഡിയ ഉപയോക്താവ് ഇതിനെ മൃഗപീഡനമെന്ന് വിളിച്ചു. മൃഗങ്ങള്‍ക്കും സംസാരിക്കാൻ കഴിയുമെങ്കില്‍ നന്നായിരുന്നേനെ എന്ന് മറ്റൊരാള്‍ കമന്റ്റ് രേഖപ്പെടുത്തി.

നേരത്തെയും സമാനമായ വീഡിയോ ഇന്റർനെറ്റില്‍ പ്രചരിച്ചിരുന്നു. ഒരു സ്ത്രീ തന്റെ വീട്ടുമുറ്റത്ത് എരുമയ്ക്ക് ഭക്ഷണം കൊടുക്കുന്ന സമയം അതിന്റെ മുന്നില്‍ നിന്നും നൃത്തം ചെയ്യുന്ന കാഴ്ചയായിരുന്നു വീഡിയോയില്‍. സ്ത്രീ ഭാംഗ്ര ചുവടുകള്‍ വെക്കുമ്ബോള്‍, എരുമയും കൂടെ കളിയ്ക്കാൻ ശ്രമിക്കുന്നു. സ്ത്രീയുടെ പഞ്ചാബി നൃത്തം അനുകരിക്കുന്ന എരുമയെക്കണ്ട് മുറ്റത്തിരിക്കുന്ന കുട്ടികള്‍ രസിക്കുന്ന കാഴ്ചയായിരുന്നു അത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക