സിറോ മലബാര്‍ സഭയ്ക്ക് ഇനി പുതിയ നാഥൻ. മാര്‍ റാഫേല്‍ തട്ടില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പാകും. വത്തിക്കാനിലും സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട്ടെ സെന്റ് തോമസ് മൗണ്ടിലും ഒരേ സമയമായിരുന്നു പ്രഖ്യാപനം. ചൊവ്വാഴ്ച, സെന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡ് യോഗത്തില്‍ രഹസ്യ ബാലറ്റിലൂടെയാണ് മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് സ്ഥാനത്തേക്ക് മാര്‍ റാഫേല്‍ തട്ടിലിനെ തിരഞ്ഞെടുത്തത്.

നിലവില്‍ ഷംഷാബാദ് രൂപതയുടെ ബിഷപ്പാണ്. 2010ലാണ് അദ്ദേഹം ബിഷപ്പായി നിയമിതനാകുന്നത്. 2018ലാണ് തെലങ്കാന ആസ്ഥാനമായ ഷംഷാബാദ് രൂപതയുടെ അധ്യക്ഷനായി നിയമിതനാകുന്നത്. 1980 ഡിസംബര്‍ 21നാണ് തൃശൂര്‍ ബിഷപ്പ് മാര്‍ ജോസഫ് കുണ്ടുകളത്തില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചത്. 1956 ഏപ്രില്‍ 21ല്‍ തൃശൂരിലാണ് ജനനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂര്‍ സെന്‍റ് തോമസ് കോളജിലായിരുന്നു വിദ്യാഭ്യാസം. കോളജ് വിദ്യാഭ്യാസത്തിനു ശേഷം 1971 ജൂലൈ 4നാണ് തോപ്പിലെ സെന്‍റ് മേരീസ് മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നത്. വടവാതൂര്‍ സെന്‍റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലും പഠനം നടത്തി. തൃശൂര്‍ അരണാട്ടുകര പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായിരുന്നു.

കാനോന്‍ നിയമത്തില്‍ ഡോക്ടറേറ്റുണ്ട്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യുട്ടിലും സേവനം ചെയ്തു. റോമില്‍ നിന്നും മടങ്ങിയെത്തി തൃശൂര്‍ അതിരൂപതാ മതബോധന കേന്ദ്രത്തിന്‍റെ ഡയറക്ടറായി. 1998ല്‍ മേരിമാതാ മേജര്‍ സെമിനിരിയുടെ ആദ്യ റെക്ടറായി. 2010 ജനുവരി 15നാണ് തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാന്‍ ആകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക