തിരുവിതാംകൂര്‍ രാജകുടുംബാംഗമായ ആദിത്യ വര്‍മ്മയ്ക്ക് വാഹനങ്ങളോട് വലിയ ക്രേസ് തന്നെയുണ്ട്. കഴിഞ്ഞ വര്‍ഷം ആദിത്യ വര്‍മ്മ ഔഡി A4 ആഡംബര സെഡാൻ വാങ്ങിയ വിശേഷവും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ, തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സ്വകാര്യവസതിയായ കവടിയാര്‍ കൊട്ടാരത്തിലേക്ക് പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. ജർമ്മൻ ആഡംബര ഇരുചക്ര വാഹന ബ്രാന്ഡായ ബിഎംഡബ്ല്യു K1600B ഗ്രാൻഡ് അമേരിക്കയാണ് ആ അതിഥി.

ആദിത്യ വര്‍മ്മ ബിഎംഡബ്ല്യു K1600B ഗ്രാൻഡ് അമേരിക്ക ഏറ്റുവാങ്ങുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. 33 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില. പരിഷ്കരിച്ച എഞ്ചിൻ, ഇലക്‌ട്രോണിക്സ്, ഫീച്ചര്‍ സെറ്റുകള്‍, കളര്‍വേകള്‍ എന്നിവയാണ് K 1600 ലൈനപ്പിന്റെ പ്രത്യേകതകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആഗോളതലത്തില്‍ K 1600 ശ്രേണിക്ക്, 10.25-ഇഞ്ച് കളര്‍-TFT ഡിസ്പ്ലേ, ഫുള്‍-എല്‍ഇഡി ഹെഡ്ലൈറ്റ്, അഡാപ്റ്റീവ് കോര്‍ണറിംഗ് ലൈറ്റ്, മൂന്ന് റൈഡ് മോഡുകള്‍, MSR (എൻജിൻ ബ്രേക്ക് കണ്‍ട്രോള്‍) എന്നിവ ഉള്‍പ്പെടുന്ന സ്റ്റാൻഡേര്‍ഡ് ഫിറ്റ്മെന്റുകളുടെ വിപുലമായ ലിസ്റ്റ് ലഭിക്കുന്നു. കൂടാതെ, ഹീറ്റഡ് ഗ്രിപ്പുകള്‍, ഹീറ്റഡ് സീറ്റുകള്‍, ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍ (HSC Pro), ടയര്‍ പ്രഷര്‍ മോണിറ്റര്‍ (TPM), SAT-റേഡിയോ ഉള്ള ഓഡിയോ സിസ്റ്റം 2.0 എന്നിവയുണ്ട്. സ്റ്റാൻഡേര്‍ഡായി ഓട്ടോമാറ്റിക് ലോഡ്-ലെവലിംഗ് ഉള്ള ഡൈനാമിക് ഇഎസ്‌എയും ഇതിന് ലഭിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക